സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വീട്ടിലിരുന്നും അവധി പാസാക്കാം

നിലമ്പൂര്‍: അവധി എപ്പോള്‍ എടുക്കണോ, കമ്പ്യൂട്ടര്‍ തുറക്കൂ, ഓണ്‍ലൈനായി ഏതുലീവിനും അപേക്ഷ അയക്കൂ. അഞ്ചു മിനിറ്റിനകം അവധി പാസാക്കി മൊബൈലിലേക്ക് സന്ദേശവും വരും. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സംവിധാനം സ്പാര്‍ക് വഴിയാണിത് നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ജനുവരി രണ്ടാംവാരത്തോടെ പദ്ധതി പൂര്‍ണമായും നടപ്പാക്കും. ഓണ്‍ലൈന്‍ ലീവ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനമാണ് സ്പാര്‍ക്ക് ഓണ്‍ലൈനിലൂടെ നല്‍കുന്നത്. Read More …

മന്ത്രി പി കെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക് അധ്യാപകര്‍ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി: കോടതി ഉത്തരവുണ്ടായിട്ടും 2011 മുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്ത് വരുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നോണ്‍ അപ്രോവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍(എന്‍ എ ടി യു)  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ശമ്പള വര്‍ദ്ധനവിനും അധ്യാപക ബാങ്കിനും തുക വകയിരുത്തുന്ന സര്‍ക്കാര്‍ Read More …

കഞ്ചാവുമായി പിടിയില്‍

പെരിന്തല്‍മണ്ണ: കഞ്ചാവുമായി  യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പാണ്ടിക്കാട് പാലത്തിങ്ങല്‍ ഹംസയുടെ മകന്‍ ൈസഫുള്ള (33) ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍, ഷെരീഫ്, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ 105 Read More …

‘ഇഫ്മ’ ഫര്‍ണിച്ചര്‍ എക്സ്‌പോ കോട്ടക്കലില്‍

കോട്ടക്കല്‍: ഇന്ത്യന്‍ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഇഫ്മ) സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ഫര്‍ണിച്ചര്‍ എക്സ്‌പോ ജനുവരി എട്ടുമുതല്‍ കോട്ടക്കലിനടുത്ത് വെന്നിയൂരിലെ പരപ്പന്‍ സ്‌ക്വയറില്‍ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന എക്്‌സ്‌പോ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ.,കെ.ടി.ജലീല്‍ എം.എല്‍.എ,മലപ്പുറം ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫര്‍ണീച്ചര്‍ നിര്‍മാണ രംഗത്തുള്ള ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എക്സ്‌പോയില്‍ Read More …

അലിഗഡ് സെന്ററിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്

മലപ്പുറം: അലിഗഢ് മലപ്പുറം സെന്ററിനോടുള്ള അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്  പ്രതിഷേധമിരമ്പി. പെരിന്തല്‍മണ്ണ ചേലാമലയിലെ ഓഫ് കാമ്പസിലേക്ക് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരന്നു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി വായനശാലക്ക് സമീപത്ത് നിന്നു തുടങ്ങിയ മാര്‍ച്ച് കാമ്പസ് ഗെയിറ്റിന് സമീപം പോലീസ് തടഞ്ഞു. മൂന്ന് കിലോമീറ്ററോളം പ്രകടനമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് Read More …

മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു

ന്യുദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു. 79 വയസായിരുന്നു.ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം.ജമ്മു ജമ്മുകാശ്മീരിലെ പി.ഡി.പിയുടെ നേതാവായിരുന്ന മുഫ്തി കോണ്‍ഗ്രസിലൂടെയാണ് ദേശീയതലത്തില്‍ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായത്. 1987 ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം 89 ല്‍ വി.പി.സിംഗ് മന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയായി.പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ 99 Read More …

ഷെഫീന യൂസഫലിക്ക് സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്

കൊച്ചി: ലുലു ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ടേബിള്‍സ് ഫുഡ് കമ്പനി സി.ഇ.ഒ ഷെഫീന യൂസഫലിക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്. സമൂഹത്തിന് നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമായി യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന അംഗീകാരമാണിത്. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ മകളാണ് ഷെഫീന. വിവിധ മേഖലകളില്‍ സാമൂഹ്യസേവനം നടത്തുന്ന എട്ടുപേരെയാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.ഉയര്‍ന്ന നിലവാരമുള്ള Read More …

അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം: മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍. മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ ബേക്കറി ജോലിക്കാരനായിരുന്ന ഇമ്രാദുല്‍ ഹുസൈന്‍ എന്ന ഇമ്രാനുല്‍ ഹഖ് (22) കൊല്ലപ്പെട്ട കേസിലാണ് തമിഴ്‌നാട്  തിരുവള്ളൂര്‍ ജില്ലയിലെ അമ്പത്തൂര്‍ സുരേഷ്(29) മലപ്പുറത്ത് അറസ്റ്റിലായത്. കൊല്ലപ്പെട്ട അസം സ്വദേശിയുടെ കൂടെ രണ്ടുമാസത്തോളം ജോലി ചെയ്ത സുരേഷ്  കഴിഞ്ഞ ഡിസംബര്‍ Read More …