സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ; ഗണ്‍മാനെ അനുവദിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു. കഴിഞ്ഞ ദിവസം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ആശ്രമത്തിന് മുന്‍പില്‍ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല Read More …

ആശ്രമത്തിനെതിരായ അക്രമം: സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍‌ അന്വേഷണം പുരോഗമിക്കുന്നു. ആശ്രമവും വാഹനവും കത്തിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി. അതിനിടെ, ആക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി ഒരു ഗണ്‍മാനെയാണ് നിയമിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വാമിയുടെ മൊഴി ഇന്ന് Read More …

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

കൊച്ചി : ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍ .തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവ് അനുസരിച്ച്‌ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണം .അത് വിഎസ് ചോദ്യം ചെയ്യുകയും ചെയ്തു കെ.എം. മാണി തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നതാണ് . ബാര്‍ കോഴ കേസുമായി Read More …

ജക്കാര്‍ത്തയില്‍ 188 യാത്രക്കാരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കടലില്‍ തകര്‍ന്നു വീണു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് 188 യാത്രക്കാരുമായി യാത്ര തുടങ്ങിയ വിമാനം കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനും ശേഷം തന്നെ വിമാനം കടലില്‍ തര്‍ന്നു വീഴുകയായിരുന്നെന്ന് ഇന്തോനേഷ്യന്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ജക്കാര്‍ത്തയില്‍ നിന്ന് സുമാത്രയിലെ പങ്കകല്‍ പിനാങ് സിറ്റിയിലേക്ക് പോവുകയായിരുന്ന ലയണ്‍ എയര്‍ വിമാനമാണ് തകര്‍ന്ന് വീണത്. യാത്ര തുടങ്ങി 13 Read More …

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: മീത്തല്‍ കുന്നോത്തുപറമ്ബില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. മീത്തലെ കുന്നോത്തുപറമ്ബിലെ കോണ്‍ഗ്രസിന്റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത Read More …

അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് നാളെ പരിഗണിക്കും

ദില്ലി : അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും. അലഹാബാദ് Read More …

സംസ്ഥാന സ്‌കൂള്‍ കായികമേള; കോതമംഗലം സെന്റ് ജോര്‍ജസിന് കിരീടം

തിരുവനന്തപുരം:  സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജസ് കിരീടം ചൂടി. കായികമേളയുടെ ചരിത്രത്തില്‍ ഇത് പത്താംതവണയാണ് സെന്റ് ജോര്‍ജ് കിരീടം സ്വന്തമാക്കിയത്. 2014ന് ശേഷം ഇതാദ്യമായാണ് സെന്റ് ജോര്‍ജസ് കിരീടം നേടുന്നത്.

മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണി സന്ദേശം

സന്നിധാനം: ശബരിമലയിലെ മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്ബൂതിരിക്ക് ഭീഷണി സന്ദേശം. ഫോണിലൂടെയും കത്ത് മുഖേനയുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. അനീഷിന്റെ പരാതിയെ തുടര്‍ന്ന് സന്നിധാനം പൊലീസ് കേസെടുത്തു.ഭീഷണിക്കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തോട് അനീഷ് നമ്ബൂതിരി അനുകൂല നിലപാടാണ് സ്വീകരിച്ചത്. പരികര്‍മികള്‍ പരികര്‍മികള്‍ നാമജപം നടത്തിയത് തെറ്റല്ലെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും Read More …