ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. കേരളത്തിന്‍റെ മതേതര മുഖം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ഏത് വിധേനയും സംസ്ഥാനത്ത് കലാപം പടര്‍ത്താനാണ് അമിത് ഷായുടെ നിര്‍ദേശമെന്നുള്ള കാര്യം വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി. അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്ബാണ് ജില്ലയിലെ ഇത്തരത്തിലുള്ള ഏക സ്‌കുള്‍ അടച്ചുപൂട്ടിയത്. കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്ബനി മന്ദഗതിയിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതോടെ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട്ടെ ഏക Read More …

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുപെട്ടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ മുന്നില്‍ എത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആക്രമണത്തിനു പിന്നാലെ ഓഫീസിനുള്ള സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

ഹൃദ്രോഗ വിദഗ്ധനില്ലാതെ ഒന്നരമാസമായി മ‍ഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു

മലപ്പുറം : ഹൃദ്രോഗ വിദഗ്ധനില്ലാതെ ഒന്നരമാസമായി പ്രവര്‍ത്തനം നടത്തുകയാണ് മ‍ഞ്ചേരി മെഡിക്കല്‍ കോളേജില്‍ .നിലവില്‍ അവിടെ ഒരു ഡോക്ടറുടെ എങ്കിലും പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെ ഡോക്ടറെ തേടിയെത്തുന്നവര്‍ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് .മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് സജ്ജമാക്കാനുളള തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് . കാര്‍ഡിയോളജി Read More …

ഏഷ്യന്‍ ചാമ്ബ്യന്‍സ് ഹോക്കി; ട്രോഫി പങ്കിട്ട് ഇന്ത്യയും പാക്കിസ്ഥാനും

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്ലാസിക് ഫൈനലില്‍ നിരാശ. കനത്ത മഴയെത്തുടര്‍ന്ന് മത്സരം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇരുടീമുകളെയും സംയുക്ത ചാമ്ബ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മൂന്നാമത് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടവിജയമാണിത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകളുള്‍പ്പെട്ട പൂളില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ Read More …

വിഐപികളുടെ ബന്ധുക്കളായ സ്‌ത്രീകള്‍ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുന്‍ എഡിറ്ററും; പരാമര്‍ശം ലീലാമേനോന്റെ ആത്മകഥയില്‍

പുതുപ്പള്ളി :  ശബരിമലയില്‍ വിഐപികളുടെ ബന്ധുക്കള്‍ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുന്‍ എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയില്‍. ‘ഇന്ന് ജയമാല വിവാദം കൊഴുക്കുമ്ബോള്‍ ഞാന്‍ ഓര്‍മിക്കുന്നത് അക്കാലത്ത് വിഐപികളുടെ ബന്ധുക്കളായ സ്ത്രീകള്‍ മലചവിട്ടിയിരുന്നു എന്ന വസ്തുതയാണ്’ എന്നാണ് പരാമര്‍ശം. തൃശൂര്‍ കറണ്ട് ബുക്‌സ് പ്രസിദ്ധീകരിച്ച ലീലാമേനോന്റെ ആത്മകഥയായ ‘നിലയ്ക്കാത്ത സിംഫണി’യുടെ പേജ് 151 ല്‍ അഞ്ചാമത്തെ Read More …

കിടപ്പറയില്‍ വച്ച്‌ തന്നെ കടന്ന് പിടിച്ച്‌ ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീ ടു

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീ ടു ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച്‌ വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച്‌ തന്നെ കടന്ന് പിടിച്ച്‌ ചുംബിച്ചു. കുതറി Read More …

പാരമ്ബര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി

കൊച്ചി: പാരമ്ബര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി. പ്രളയത്തില്‍ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോള്‍ തുടച്ചു നീക്കുവാന്‍ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തില്‍ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ Read More …