ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ വിദ്യാര്‍ത്ഥി കൊന്നു

മുംബൈ: മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്ബതുകാരന്‍റെ മൊഴി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയ്യിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതി സയ്യിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. കണ്ടല്‍ചെടിയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് Read More …

കയ്യില്‍ മഴുവുമായി അലറിച്ചാടുന്ന പരശുരാമന്റെ പിന്‍‌മുറക്കാരെയാണ് ശബരിമലയില്‍ കാണുന്നത്: ശാരദക്കുട്ടി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെ വിമര്‍ശിച്ച്‌ എഴുത്തുകാരി എസ് ശാരദക്കുട്ടി. കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനില്‍. അയാള്‍ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. എന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കയ്യിലൊരു മഴുവുമായി Read More …

അമേരിക്ക കോണ്‍കകാഫ് ചാമ്ബ്യന്‍സ്

കോണ്‍കകാഫ് വനിതാ ചാമ്ബ്യന്‍ഷിപ്പ് ഇത്തവണയും അമേരിക്കയ്ക്ക്. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാനഡയെ തോല്‍പ്പിച്ചാണ് അമേരിക്ക ചാമ്ബ്യന്മാര്‍ ആയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പത്ത് മിനുട്ടിനകം തന്നെ റോസെ ലെവെലെ അമേരിക്കയെ മുന്നില്‍ എത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനം മോര്‍ഗന്‍ രണ്ടാം ഗോള്‍ നേടി ജയവും ഉറപ്പിച്ചു. Read More …

മതപരിവര്‍ത്തനത്തിന് തെളിവില്ല; ഹാദിയ കേസ് അവസാനിപ്പിക്കുന്നുവെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ എന്‍ഐഎ തീരുമാനം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് അവസാനിപ്പിച്ചത്. ഷെഫിന്‍ ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച്‌ ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണു പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്നു കണ്ടെത്തിയെങ്കിലും അതു നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നു തെളിവില്ല. Read More …

ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്

കോഴിക്കോട്:  ശബരിമല കര്‍മസമതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹര്‍ത്താലിലിനിടെ കോഴിക്കോട് ബസുകള്‍ നേരെ കല്ലേറ്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും മലപ്പുറം ചമ്രവട്ടത്തുമാണ് കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും Read More …

ശബരിമല സംഘര്‍ഷം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പന്പയിലും നിലയ്ക്കലിലും അരങ്ങേറിയ സംഘര്‍ഷങ്ങളെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും പോലീസും ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച്‌ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിവന്നിരുന്നത്. എന്തിന് വേണ്ടിയാണ് ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളെ പോലീസ് ലാത്തികൊണ്ട് നേരിട്ടത്. അവിടെ നാമജപ Read More …

നിരോധനാജ്ഞ ലംഘിച്ചു: യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാല്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിനായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്. 41 പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന Read More …

‘മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേപേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച്‌ വിശേഷിച്ചൊന്നും സംഭവിക്കില്ല’

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച്‌ വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച്‌ മുന്നോട്ടു തന്നെ പോകും. അതാണ് ചരിത്രമെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.