ശബരിമയില്‍ പ്രവേശിക്കാന്‍ എത്തിയ രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം

കൊച്ചി: ശബരിമയില്‍ പ്രവേശനത്തിന് എത്തിയ രഹ്ന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം. അതേസമയം, ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ജാഗ്രത പാലിക്കണം, പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കരുത്. Read More …

ഇരുമുടി കെട്ടിന് പകരം കല്ലും കുറുവടിയും കൊണ്ട് വരുന്നവര്‍ ഞങ്ങളെ പേടിച്ചാല്‍ മതി: കേരളാ പൊലീസ്

ശബരിമല സംഘര്‍ഷത്തില്‍ പൊലീസിനെ കുറ്റം പറയുന്നവര്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. ഇരുമുടി കെട്ടിന് പകരം കല്ലും കുറുവടിയും കൊണ്ട് വരുന്നവര്‍ തങ്ങളെ പേടിച്ചാല്‍ മതിയെന്നും ഇവര്‍ ഞങ്ങളെ കുറിച്ച്‌ എന്ത് പറഞ്ഞാലും ‌നാടിന്റെ സമാധാനം കാത്ത് സൂക്ഷിക്കാന്‍ തങ്ങളെ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തിരിക്കുമെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ”നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്ത് Read More …

ലാത്തിച്ചാര്‍ജ് ഭക്തര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം ഉണ്ടായതു കൊണ്ട്; കളക്ടര്‍ പിബി നൂഹ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ ലാത്തിച്ചാര്‍ജ് ഉണ്ടായത് ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായതു കൊണ്ടാണെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ലാത്തിച്ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചാല്‍ പ്രദേശത്ത് കൂട്ടംകൂടി നില്‍ക്കുന്നതോ അത്തരം പ്രവര്‍ത്തികളോ അനുവദിക്കാന്‍ സാധിക്കില്ല. എന്നാല്‍ ശബരിമല Read More …

അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും

അറബ് ദേശീയ മാധ്യമങ്ങളും ദേശീയ ടെലിവിഷനും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദും ദേശീയ ടെലിവിഷന്‍ മാധ്യമമായ അബുദാബി ടിവിയും പിണറായി വിജയന്റെ സന്ദര്‍ശനത്തെക്കുറിച്ച് പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാനും യുഎഇ ഭരണാധികാരിയുടെ ദഫ്‌റ മേഖല പ്രതിനിധിയുമായ. ഷെയ്ഖ് ഹംദാന്‍ Read More …

സുഹാസിനി രാജിനെ പൊലീസിന്റെ കനത്ത സുരക്ഷയോടെ കൊച്ചിയിലെത്തിച്ചു

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പൊലീസിന്റെ കനത്ത സുരക്ഷയോടെ കൊച്ചിയിലെത്തിച്ചു. ശബരിമലയിലെ സംഭവം മാനസികമായും ശരീരികമായും തളര്‍ത്തിയെന്ന് സുഹാസിനി പറഞ്ഞു. രാവിലെ ശബരിമല കയറാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭകാരികള്‍ തടയുകയായിരുന്നു. തന്നെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചെന്ന് സുഹാസിനി പമ്ബ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ Read More …

മുത്തശ്ശന്റെ ചിതാഭസ്മം കൊണ്ട് ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കി കൗമാരക്കാരി

ലോസ് ആഞ്ചലസ്: സ്വന്തം മുത്തശ്ശന്റെ ചിതാഭസ്മം ഉപയോഗിച്ച്‌ ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കി കൗമാരക്കാരി. ബുധനാഴ്ച ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ ഉണ്ടാക്കിയ ബിസ്ക്കറ്റ് പെണ്‍കുട്ടി തന്റെ ഒമ്ബത് സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി എന്ന് ലോസ് ആഞ്ചലസ് ടൈംസ് പറഞ്ഞു. സാക്രമെന്റോയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സംഭവം Read More …

ഇരുമുടിക്കെട്ടുമായി നിലയ്ക്കലെത്തുക,​ എല്ലാം സജ്ജമാണ്- കലാപത്തിന് ആഹ്വാനം ചെയ്തയാളുടെ സന്ദേശം പുറത്ത് വിട്ട് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഒരാളുടെ ശബ്ദരേഖ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടു. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാന്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. അഖിലേന്ത്യാ ഹിന്ദുപരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളിന്റേതാണ് ഈ ശബ്ദമെന്ന് മന്ത്രി പറഞ്ഞു. 144 പ്രഖ്യാപിച്ചിരിക്കുന്ന Read More …

ഭരണഘടന നോക്കിയ കോടതി ആചാരകാര്യങ്ങള്‍ നോക്കിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്

പമ്ബ: ശബരിമല വിഷയത്തില്‍ ഭരണഘടന നോക്കിയ കോടതി ആചാര കാര്യങ്ങള്‍ നോക്കിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ശബരിമല ദര്‍ശനത്തെ യുവതികള്‍ ടെമ്ബിള്‍ ചാലഞ്ചായി ഏറ്റെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കണമെന്ന് സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു പറയുന്നു. നിലവിലെ പ്രക്ഷോഭങ്ങള്‍ ശബരിമല Read More …