ഇസ്രായേല്‍ ആക്രമണം; രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഗ്രേറ്റ് മാര്‍ച്ച്‌ ഓഫ് റിട്ടേണിനിടെ മരിച്ചവരുടെ എണ്ണം 166 ആയി

ഗസാ: ഗസാ അതിര്‍ത്തിയില്‍ ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച്‌ ഓഫ് റിട്ടേണിനു നേരെയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. റഫയില്‍ സഅദി അക്രം മുഅമ്മര്‍ (26), ഗസാ അതിര്‍ത്തിയില്‍ കരീം അബു ഫതായിര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ മാര്‍ച്ച്‌ 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച്‌ ഓഫ് റിട്ടേണിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 166 ആയി. Read More …

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; 56 ബോട്ടുകള്‍ തിരുവല്ലയില്‍

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനും വ്യോമനിരീക്ഷണം നടത്തുന്നതിനും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ കൂടി ഇന്നു വെകിട്ട് എത്തിച്ചേരും. എന്‍ഡിആര്‍എഫിന്റെ രണ്ടും കോസ്റ്റ് ഗാര്‍ഡിന്റെ Read More …

മഴക്കെടുതി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

കോഴിക്കോട്:  മഴക്കെടുതി മൂലം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറികള്‍ എത്താതായതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കാരറ്റ്, പച്ചമുളക്, തക്കാളി ഉള്‍പെടെയുള്ള പച്ചക്കറികള്‍ക്ക് പലയിടത്തും ഇരട്ടിയോളം വിലയാണ് വാങ്ങുന്നത്. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍, വാളയാര്‍ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലൂടെയായിരുന്നു പ്രധാനമായും പച്ചക്കറി സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരുന്നത്. കനത്ത മഴയില്‍ ചുരങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായതോടെ ഇതു വഴി വാഹന Read More …

ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. സഹകരിക്കാത്ത മറ്റൊരു ബോട്ടുടമയായ തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റുചെയ്ത് Read More …

ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക് ; മംഗല്യ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവിന്

മലപ്പുറം: ദുരിതത്തിനിടയില്‍ മലയാളികള്‍ക്ക് മനസ് നിറയുന്ന കാഴ്‌ച്ചയാണ് മലപ്പുറം എം.എസ്‌പിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടി കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിച്ചു. നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവാണ് ക്യാമ്ബില്‍ നിന്നും കല്യാണ മണ്ഡപത്തിലേക്ക് ചുവട് വെച്ചത്. ശക്തമായ മഴയില്‍ വീടും പരിസരവും വെള്ളത്തില്‍ Read More …

പ്രളയക്കെടുതി; രാജ്യത്തിന്റെ പിന്തുണയുണ്ട്, കേരളത്തിനൊപ്പമാണ് താനെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനൊപ്പമാണ് താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഗവര്‍ണര്‍ പി. സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിന്നീട് പിണറായി Read More …

അപ്പര്‍കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്ക് പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകള്‍ രാവിലെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആര്‍മിയുടെ 10 ബോട്ടുകള്‍ ഇന്നലെ രാത്രി എത്തിയിരുന്നു. നേവിയുടെ രണ്ട് Read More …

മലപ്പുറം സാധാരണ ഗതിയിലേക്ക്; ഭാരതപ്പുഴയുടെ തീരത്ത് അതീവജാഗ്രതാ

മലപ്പുറം: അണമുറിയാതെ പെയ്ത മഴക്ക് ശമനമായതോടെ മലപ്പുറം ജില്ല സാധാരണ ഗതിയിലേക്ക്. എന്നാല്‍ ഭാരതപ്പുഴയുടെ തീരത്തും കടലോരമേഖലയിലും അതീവജാഗ്രത തുടരുകയാണ്. ജില്ലയിലെ എണ്‍പത് ശതമാനം റോഡ്, വൈദ്യുതി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി മഴ കുറഞ്ഞതോടെ വെള്ളമിറങ്ങി. പ്രാദേശിക ബസ് Read More …