പ്രളയദുരന്തം; കേരളത്തിന് 100 കോടിയുടെ സഹായവുമായി പഞ്ചാബ്

തിരുവനന്തപുരം: കേരളത്തിന് ധനസഹായവുമായി പഞ്ചാബും കര്‍ണാടകയും തമിഴ്‌നാടും. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 100 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്ന് അറിയിച്ചു. ആലുവ , തൃശൂര്‍ മേഖലകളിലെ വെള്ളപ്പൊക്ക മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ Read More …

പ്രളയക്കെടുതിയില്‍ ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും

പ്രളയദുരന്തം രൂക്ഷമായ കേരളത്തിന് കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ക്കാന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. കേരളത്തിന് ആദ്യഘട്ടമായി 4 കോടി രുപ ഷാര്‍ജ സഹായമായി നല്‍കും. യുഎഇ ക്രസന്റ് വഴി കേരളത്തില്‍ ജീവകാരുണ്യ സഹായം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രളയക്കെടുതി രൂക്ഷമായ കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ Read More …

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. പാകിസ്താന്റെ 22-ാമത് പ്രധാനമന്ത്രിയാണ് ഇമ്രാന്‍. ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍വെച്ച്‌ നടന്ന ചടങ്ങില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുള്‍ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് Read More …

വയനാട് വഴിയുള്ള ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക്.. താമരശ്ശേരി വഴിയും ഗതാഗത പ്രശ്നമില്ല..

വയനാട്ടില്‍ വെള്ളം ഇറങ്ങി തുടങ്ങിയതോടെ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക്. പാല്‍ചുരം ഒഴികെ ബാക്കിയുള്ള ചുരങ്ങളെല്ലാം ഗതാഗതയോഗ്യമായെന്നാണ് റിപ്പോര്‍ട്ട്. താമരശ്ശേരി ചുരം വഴി കോഴിക്കോടേക്ക് പോകുന്നതിനും ഇപ്പോള്‍ തടസ്സമില്ല. അതേസമയം ഈ വഴികളുടെ ജാഗ്രതയോടെ മാത്രമേ യാത്ര തുടരാവൂ. കുറ്റ്യാടി ചുരം വഴിയും ഇപ്പോള്‍ യാത്ര തടസ്സമില്ല. മാനന്തവാടി പനമരം റൂട്ടിലും വെള്ളമിറങ്ങിയിട്ടുണ്ട്. ഈ വഴിയും ഗതാഗതം Read More …

പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ 25 ഫൈബര്‍ ബോട്ടുകള്‍ കരസേന എത്തിച്ചു

തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് 25 ഫൈബര്‍ ബോട്ടുകള്‍ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരിലേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ 10ഉം ചെങ്ങന്നൂരില്‍ 15ഉം ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്.

മഴ തുടരുന്നു.. ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം.. കേരളത്തിന് 500 കോടി അടിയന്തിര ധനസഹായം

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണം 324. മുഖ്യമന്ത്രി നല്‍കിയ ഔദ്യോഗിക വിവരമാണിത്. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ദുഷ്കരമായ സ്ഥിതി ചെങ്ങന്നൂരിലാണ്. ആയിരങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരിച്ചവര്‍ എത്ര, കുടുങ്ങിക്കിടങ്ങുന്നവര്‍ എത്ര എന്ന് പോലും അറിയാനാകാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്..

പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്നതോടെ കേരളത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിലെ സാഹചര്യം മോശമായതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും Read More …

കൂടുതല്‍ കേന്ദ്രസേനാംഗങ്ങള്‍ സംസ്ഥാനത്ത് എത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: പത്തനംതിട്ടജില്ലയിലെ ദുരിതനിവാരണം കൂടുതല്‍ ദുഷ്‌ക്കരമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ആവശ്യമുണ്ടെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ എന്‍ഡിആര്‍എഫിന്റെ 40 ടീമുകള്‍, കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിവ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇവരെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വിന്യസിക്കും. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്. ആദ്യഘട്ടത്തില്‍ പത്തനംതിട്ടയിലേയ്ക്ക് Read More …