മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മക്ക:  മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഞായറാഴ്ച വൈകിട്ട് കാറ്റ് വീശിയടിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തെ മഴയും പ്രളയവും ബാധിക്കാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. മഴയെ തുടര്‍ന്ന് അറഫയിലെ ഏതാനും ടെന്റുകള്‍ക്ക് നേരിയ കേടുപാടുകള്‍ Read More …

മറക്കില്ല ജീവനുള്ള കാലം വരെ ആ രക്ഷാ പ്രവര്‍ത്തനം; ‘നന്ദി’; പ്രളയത്തില്‍ നിന്നും ജീവന്‍ രക്ഷിച്ച നേവി രക്ഷാ സംഘത്തിന് ടെറസില്‍ ‘നന്ദി കുറിച്ച്‌’ ജനങ്ങള്‍

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ജീവന്‍ പോലും നഷ്ടമായേക്കുമെന്ന ഭയത്തില്‍ കഴിഞ്ഞ നേവി സംഘത്തിന് നന്ദി പറഞ്ഞ് ജനങ്ങള്‍. തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘താങ്ക്‌സ്’ എഴുതിയാണ് ഒരുകൂട്ടം മലയാളികള്‍ നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ Read More …

പ്രളയ കെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായഹസ്തവുമായി തെലുങ്കാന ഉപ മുഖ്യമന്ത്രി

ഹൈദ്രബാദ് : പ്രളയക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങായി തന്റെ ഒരുമാസത്തെ ശമ്ബളം മുഴുവന്‍ നല്‍കി കൊണ്ട് തെലുങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി.കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടിയുടെ ചെക്കാണ് തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയനി നര്‍ഷിമ റെഡ്ഡി കൈമാറിയത് . അതോടൊപ്പം കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി 205 കോടിയുടെ ശുദ്ധീകരണ മെഷീനുകളും നല്‍കി Read More …

പ്രളയക്കെടുതി: സംഘപരിവാര്‍ കുപ്രചരണങ്ങള്‍ക്കെതിരെ ബൃന്ദ കാരാട്ട്

കൊച്ചി:  പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ ഒരു തരത്തിലും സഹായിക്കരുതെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിനെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രളയക്കെടുതിയെ ചെറുക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയാണ്. എന്നാല്‍ സംഘപരിവാറും സേവഭാരതിയും ഇതിനെ തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രളയദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കരുതെന്ന ആഹ്വാനമാണ് അവര്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ Read More …

മകളുടെ വിവാഹത്തിനായി കരുതിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി കൊച്ചി മേയര്‍

കൊച്ചി:  മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചി മേയര്‍ മാതൃകയായി. ആഗസ്റ്റ് 22ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി കരുതിവെച്ച തുകയാണ് മേയര്‍ സൗമിനി ജെയിന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ Read More …

പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി

കൊല്ലം: കേരളത്തിലെ പ്രളയബാധിതര്‍ക്കായുള്ള കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി. 2.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് എത്തിച്ചിരിക്കുന്നത്. ഈ റോഡ്‌ ജംഗ്ഷനില്‍ നിന്ന്7 ബി ആര്‍ എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ടിഗല്‍, മധുര വഴിയാണ് കൊല്ലത്ത് എത്തിയത്. അടിയന്തിര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെയാണ് കൊല്ലത്ത് എത്തിയത്. ഇത് കൂടാതെ Read More …

കേരളം കൈകോര്‍ക്കുന്നു; കമ്മല്‍ ഊരി നല്‍കി വീട്ടമ്മ!! പാതി വഴിയില്‍ വീണവരെ ഏഴുന്നേല്‍പ്പിക്കാന്‍

മലപ്പുറം: പ്രളയ ദുരിതത്തെ മനക്കരുത്തും ഒരുമയും കൊണ്ട് മറികടക്കുകയാണ് മലയാളികള്‍. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ദുരിതാശ്വാസ ആവശ്യത്തിന് വേണ്ടി പിരിവുകള്‍ നടത്തുകയാണ് നാട് തോറും. പിരിവുകളുമായി സഹകരിക്കരുതെന്ന പിന്തിരിപ്പന്‍ പ്രചാരണങ്ങളും സജീവമാണ്. ഇതിനിടെയാണ് മലപ്പുറത്തെ ഒരു വീട്ടമ്മ വ്യത്യസ്തമായ മാതൃകയായത്. ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് സഹായം തേടിയെത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ. അങ്ങാടിപ്പുറം Read More …

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു

ചെറുതോണി: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. 2401.74 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌. അണക്കെട്ടിലെജ്ജുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളില്‍ മൂന്നെന്നമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലെയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് Read More …