ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നത് കൊച്ചിയിലെ വന്‍കിട കമ്ബനികളിലേക്ക്

കൊച്ചി: ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വന്‍കിട കമ്ബനികള്‍ക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടിയ 9000 കിലോ മത്സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കമ്ബനിക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 6000 കിലോ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റ് ചെമ്മീനാണ് പിടികൂടിയതില്‍ Read More …

പന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വയനാട്:  കാട്ടുപന്നിയുടെ ഇറച്ചിയും വെടിയുണ്ടകളുമായി കോണ്ഗ്രസ് നേതാവും അനുയായിയും പിടിയിലായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിജു, സഹായി പൌലോസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്നു കിലോ കാട്ടുപന്നി ഇറച്ചിയും 9 വെടിയുണ്ടകളും പിടിച്ചെടുത്തു. വൈത്തിരി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ആയുധം കൈവശം വെച്ചതിനും വന്യമൃഗങ്ങളെ വേട്ടയാടിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ Read More …

സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളില്‍ കേരള – കര്‍ണാടക തീരത്ത് 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ജെസ്‌ന തിരോധനം; പാര്‍ക്കിലെ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിനു കൈമാറും

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചുവെങ്കിലും ടൂറിസം കേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌ക്, തിരുവനന്തപുരം ഹൈടെക് സെല്ലിനു കൈമാറുമെന്ന് പോലീസ് പറഞ്ഞു. ഓരോ പതിനഞ്ച് ദിവസങ്ങളിലും പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ദൃശ്യങ്ങള്‍ തനിയെ നഷ്ടമാകും. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് സൈബര്‍ ഹൈടെക് സെല്ലിനെ Read More …

ആചാരം ഇങ്ങനെയും; മഴയ്ക്ക് വേണ്ടി തവളക്കല്ല്യാണം നടത്തിയത് ബിജെപി മന്ത്രി

ഭോപ്പാല്‍: മഴയ്ക്ക് വേണ്ടി മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹം നടത്തി ബിജെപി മന്ത്രി. വനിത ശിശുക്ഷേമ മന്ത്രിയായ ലളിത യാദവാണ് ചത്തര്‍പുരിലെ ക്ഷേത്രത്തില്‍ തവളകളെ വിവാഹം കഴിപ്പിച്ചത്. തവളക്കല്ല്യാണം കാണാന്‍ നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നടത്തി വരുന്ന അതിപുരാതന ആചാരമാണ് തവളകളുടെ കല്ല്യാണവും അതിനു Read More …

റെഡി, സ്റ്റഡി, ഗോ! റോഡുകള്‍ കീഴടക്കി സൗദി വനിതകള്‍

റിയാദ്:  ഡ്രൈവിംഗ് വിലക്ക് നീങ്ങിയതോടെ സൗദി റോഡുകള്‍ വനിതകള്‍ കയ്യടക്കി. റിയാദിലെ തിരക്കേറിയ റോഡുകളില്‍ പുലര്‍ച്ചെയും വനിത ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പായിക്കുന്ന കാഴ്ച രസകരമായിരുന്നു. അര്‍ദ്ധരാത്രിയിലും വനിതകള്‍ വിലക്കില്ലാതെ ഡ്രൈവ് ചെയ്യുന്നതിന്റെ രസം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. വാഹനമോടിച്ചെത്തിയ നിരവധി വനിതകളെ പോലിസുകാര്‍ ബൊക്കേകള്‍ നല്‍കി സ്വീകരിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വനിതകള്‍ക്ക് മേലുള്ള ഡ്രൈവിംഗ് വിലക്ക് നീങ്ങിയത്. അര്‍ദ്ധരാത്രി Read More …

ഡ്യൂട്ടി രജിസ്റ്ററില്‍ ഗവാസ്കറുടെ പേര് തിരുത്തി; മകളെ രക്ഷിക്കാന്‍ എഡിജിപി നടത്തിയ ശ്രമം പാളി

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ സ്വന്തം മകളെ രക്ഷിക്കാന്‍ എഡിജിപി സുധേഷ് കുമാര്‍ നടത്തിയ കള്ളക്കളികള്‍ പുറത്ത്. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് കാട്ടി ഗവാസ്കര്‍ പരാതി നല്‍കിയ ദിവസം വാഹനം ഓടിച്ചത് മറ്റൊരാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ് എഡിജിപി ശ്രമിച്ചത്. ഇതിനായി ഡ്യൂട്ടി ബുക്കില്‍ ഗവാസ്കറിന് പകരം മറ്റൊരു പോലീസ് ഡ്രൈവറിന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് Read More …

ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുമ്ബില്‍ സൗദികള്‍: പിഴ ഈടാക്കാന്‍ നിയമം വരുന്നു

ജിദ്ദ: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രം സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. Read More …