മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്ന് ബിജെപി എംഎല്‍എ; നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി

ചില വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വ്യാപകമായി വൈദ്യുതി മോഷ്ടിക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് വൈദ്യുത വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധിപേര്‍ക്കെതിരെ എഫ്െഎആര്‍ സമര്‍പ്പിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയുടെ ഭീഷണി. സംഭവം വിവാദമായതോടെ തനിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ് തടിതപ്പാനാണ് എംഎല്‍എ ശ്രമിച്ചത്. നിങ്ങള്‍ ഹിന്ദുക്കളുടെ വീട്ടില്‍ പരിശോധന നടത്തുന്നതിനോടൊപ്പം മുസ്ലീങ്ങളുടെ വീടും പരിശോധിക്കണമെന്നാണ് Read More …

സ്വീഡനില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ മല്‍മോയില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പ് ഉണ്ടായത്. കഫേയിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വാഹനത്തിലെത്തിയ ആക്രമി വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ജെസ്നയുടെ തിരോധാനം: വിവരശേഖരണ പെട്ടിയില്‍നിന്ന് നിര്‍ണായക സൂചന

പത്തനംതിട്ട>എരുമേലി, മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ജെസ്ന പഠിച്ച കോളേജിന് സമീപത്തും, മുക്കൂട്ടുതറയിലും ഉള്‍പ്പെടെ മൂന്ന് ജില്ലകളിലായി 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച പെട്ടിയില്‍നിന്ന് 50 ലധികം കത്തുകളാണ് പൊലീസിന് ലഭിച്ചത്. Read More …

വയനാട് ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച മുതല്‍ ഒറ്റവരിയില്‍ വലിയ വാഹനങ്ങളും കടത്തിവിടുമെന്നും ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ Read More …

പിവി അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്;ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് നലല്‍കാനും ഉത്തരവ്

കോഴിക്കോട്: നിലമ്ബൂരിലെ ഇടത് എംഎല്‍എ പിവി അമന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയ്യിലെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദ്ദേശം. മണ്ണിടിച്ചില്‍ രൂക്ഷമായ സ്ഥലത്ത് പാര്‍ക്ക് പ്രവര്‍ത്തികരുതെന്ന് ദുരന്ത നിവാരണ അതോരിറ്റിയാണ് ഉത്തരവിറക്കിയത്.കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഇപ്പോള്‍ പഞ്ചായത്തിന്റെ നിര്‍ദേശമാണ് വന്നിരിക്കുന്നത്.. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് Read More …

ദാസ്യപ്പണി; വിവരച്ചോര്‍ച്ചയില്‍ സൈബര്‍ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയുടെ വിവരങ്ങള്‍ എ.ആര്‍ ക്യാമ്ബിലെ കമ്ബ്യൂട്ടറില്‍ നിന്നാണ് ചോര്‍ന്നതെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസിനുള്ളില്‍ തന്നെ രഹസ്യാന്വേഷണം നടക്കുന്നു. ഒമ്ബതു പോലീസുകാരെ കമ്മീഷണറുടെ വീട്ടുജോലിക്കായി നിയോഗിച്ചെന്നാണ് ആരോപണം അന്വേഷണം നടത്തുന്ന സൈബര്‍ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. Read More …

സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു

സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനായി റോസ്റ്റോവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്താണ് എഞ്ചിന്റെ സമീപം തീ കാണപ്പെട്ടത്. എന്നാല്‍ കൂടുതല്‍ അപകടം ഒന്നും ഇല്ലത്തെ വിമാനം റോസ്റ്റോവ് വിമാന താവളത്തില്‍ ലാന്‍ഡ് ചെയുകയും ചെയ്തു. സൗദി അറേബ്യ ഫുട്ബോള്‍ താരങ്ങള്‍ മൊബൈലില്‍ ഷൂട്ട് Read More …

മുസ്ലീം ലീഗ് വഞ്ചിച്ചിട്ടില്ല, വാര്‍ത്തകള്‍ നിഷേധിച്ച്‌ രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലീം ലീഗ് പറ്റിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് രാധിക വെമുല. കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമൂലയുടെ അമ്മയാണ് രാധിക വെമൂല. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇപ്പോഴും തനിക്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചിട്ടില്ലെന്നും അമ്മ രാധിക വെമൂലയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ Read More …