സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 23,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി:സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറാതെ നില്‍ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കള്ളാടാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശി നസുറുദ്ദീന്‍ എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

മലയാളി യുവാവ് ബെഹ്റിനില്‍ കുത്തേറ്റു മരിച്ച നിലയില്‍

കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവേറ്റില്‍ ഹൗസില്‍ ചിന്ദുദാസ്(30) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ചിന്ദുദാസ് ബഹ്റിനില്‍ വന്നിട്ടു രണ്ടു മാസമേ ആയിട്ടുള്ളു. മുമ്ബ് ഖത്തര്‍, യു എ ഇ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 38 കാരനെ അറസ്റ്റ് ചെയ്തതായി ബെഹ്റിന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്

ചാലക്കുടി•ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്. ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കി. കൈയ്യേറ്റമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല.

വധഭീഷണി : ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണിയുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു. ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് താന്‍ പറയില്ല. പക്ഷെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് ഇത്തരം കൊലപതകം പദ്ധതികളെപ്പറ്റിയുള്ള Read More …

ശബരിമലയ്ക്കടുത്ത് വനത്തില്‍ ചുരിദാറും ബാഗും.. ദുര്‍ഗന്ധം വമിക്കുന്നു! ജസ്നയ്ക്കായി തെരച്ചില്‍ തുടരുന്നു

കോട്ടയം: 80 ദിവസമാകുന്നു കോട്ടയം സ്വദേശിനിയായ ജസ്‌ന മേരി എന്ന പെണ്‍കുട്ടിയെ കാണാതായിട്ട്. കേരളത്തിന് അകത്തും പുറത്തുമെല്ലാം പോലീസും ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തുന്നുവെങ്കിലും ഒരു ഫലവും ഇല്ല. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വനഭാഗങ്ങളിലും പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിര്‍ണായകമായ ഒരു വിവരവും ലഭിക്കുകയുണ്ടായി. ലിത്വേനിയന്‍ Read More …

ഇത് ശര്‍മിഷ്ഠ മുഖര്‍ജി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍, രാജ്യം അറിയുന്ന കഥക് നര്‍ത്തകി; വൈറലായി പിതാവിനയച്ച ട്വീറ്റ്…

നാലു വര്‍ഷം മുന്‍പ് മാത്രം കോണ്‍ഗ്രസില്‍ സജീവമായി. ജനകീയ സമരങ്ങളില്‍ പങ്കെടുത്തു. നൃത്തവും വായനയും യാത്രയും സമരവുമൊക്കെ നിറഞ്ഞ ഒരു അസാധാരണ പെണ്‍ ജീവിതം. ഒരിക്കലും അച്ഛന്റെ അധികാരങ്ങളുടെ പങ്കു പറ്റാന്‍ നില്‍ക്കാത്ത സ്വഭാവം. ഇന്ത്യന്‍ പ്രസിഡന്റിന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും രാഷ്ട്രപതി ഭവനില്‍ സുഖമായി കഴിയാം എന്നിരിക്കെ അതിനു പോകാതെ ഡെല്‍ഹിയിലെ കൊച്ചുവീട്ടില്‍ ഓമനകളായ മൂന്നു Read More …

കുവൈറ്റില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്‌

കുവൈറ്റ് : കുവൈറ്റില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്‌. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ അടുത്ത മാസം പിരിച്ചു വിടുമെന്ന് സിവില്‍ സര്‍വ്വീസ്‌ കമ്മീഷന്‍ അറിയിച്ചു. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നതായും സ്വദേശികളെ നിയമിക്കുന്നതിന് വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നതെന്നും സിവില്‍ സര്‍വ്വീസ്‌ കമ്മീഷന്‍ വ്യക്തമാക്കി. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നുണ്ടെന്നും, സിവില്‍ Read More …