തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി നല്‍കി. ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് നിലനില്‍ക്കെയാണ് ഈ തീരുമാനം. ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകുന്നതിന് അദ്ദേഹം എത്തും. ലാഹോറില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും Read More …

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 14 വര്‍ഷം തടവ്

തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് 14 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും . പേരാവൂര്‍ അമ്ബലക്കുഴിയിലെ സുരേഷ് എന്ന കുട്ടനെയാണ് തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കൂടി തടവ് Read More …

കായികതാരങ്ങള്‍ വരുമാനത്തി​െന്‍റ മൂന്നിലൊന്ന്​ സര്‍ക്കാറിന്​ നല്‍കണമെന്ന്​

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ വരുമാനത്തി​​െന്‍റ മൂന്നിലൊന്ന്​ സര്‍ക്കാറിന്​ നല്‍കണമെന്ന​ ഉത്തരവുമായി ഹരിയാന. കായിക മേഖലയില്‍ നിന്നും അതുമായി ബന്ധപ്പെട്ട്​ പരസ്യം ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വരുമാനത്തി​​െന്‍റ പങ്ക്​ സര്‍ക്കാറിന്​ നല്‍ക​ണമെന്നാണ്​ ഉത്തരവില്‍ പറഞ്ഞിയുന്നത്​​. 2018 ഏപ്രില്‍ 30നാണ്​ ഹരിയാന സര്‍ക്കാര്‍ ഉത്തരവ്​ പുറത്തിറക്കിയത്​​. സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിന്​ ഉപയോഗിക്കാനാണ്​ ഇൗ തുക വിനിയോഗിക്കുക.. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നതൊടൊപ്പം മറ്റെന്തെങ്കിലും തൊഴിലുകള്‍ Read More …

ദീപാ നിശാന്തിന് വധഭീഷണി, ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്‌റ്റില്‍. ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്‌റ്റ് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്‌റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കത്വ പെണ്‍കുട്ടിയ്‌ക്ക് Read More …

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ന്നു: അരുന്ധതി റോയ്

ന്യൂയോര്‍ക്ക്: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ന്നുവെന്നും പരമോന്നത സംവിധാനങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും അരുന്ധതി റോയ് പറഞ്ഞു. ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന തന്‍റെ പുസ്തകത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ‘മോദിയുടെ ആരാധികയല്ലെന്ന് Read More …

രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസില്‍​ പ്രതിസന്ധി; ആവശ്യത്തിലുറച്ച്‌​ മാണി

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി പുകയുന്നു. തനിക്ക്​ സീറ്റ്​ നിര്‍ബന്ധമില്ലെന്ന്​ പി.ജെ. കുര്യന്‍ വ്യക്തമാക്കിയെങ്കിലും സീറ്റ്​ വേണമെന്നാവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ്​(മാണി) വിഭാഗം രംഗത്തെത്തിയതാണ്​ ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കാരണം. മാണിയുടെ ആവശ്യത്തിന്​​ മുസ്​ലിം ലീഗി​​െന്‍റ ശക്തമായ പിന്തുണയുമുണ്ട്​. സീറ്റ്​ കേരള കോണ്‍ഗ്രസിന്​ വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.​െഎ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന Read More …

വാഹനങ്ങളുടെ മുന്‍ഭാഗത്ത് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ല: സൗദി ജനറല്‍ ട്രാഫിക്ക്

ജിദ്ദ: വാഹനങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് അധികൃതര്‍. വാഹനങ്ങളുടെ മുന്‍വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള്‍ സ്വകാര്യ വാഹനങ്ങളില്‍ സ്ഥാപിക്കാമെന്നാണ് സൗദി ജനറല്‍ ട്രാഫിക്ക് വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ജനറല്‍ ട്രാഫിക്ക് വിഭാഗം ഇക്കാരൃം അറിയിച്ചിരിക്കുന്നത്. ചില രാജ്യങ്ങളില്‍ അധിക്യതര്‍ തന്നെ ഡ്രൈവര്‍മാരോട് ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശൃപ്പെടാറുണ്ട്. ഡ്രൈറുടെ Read More …

കെ.എസ്‌.ആര്‍.ടി.സി ഇലക്‌ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തും. വിജയിക്കുകയാണെങ്കില്‍ മുന്നൂറോളം വൈദ്യുത ബസുകള്‍ പുതിയതായി ഇറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്‌ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെഎസ്‌ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റര്‍ നിരക്കില്‍ Read More …