Category: Latest News
ശ്രീജിത്തിന്‍റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കും
കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കുമെന്ന് സൂചന. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍.ടി.എഫും ലോക്കല്‍ പൊലീസും പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നതിനാല്‍ ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും ആലോചനയുണ്ട്. ശ്രീജിത്തിന്‍റെ ശരീരത്തില്‍ അസാധാരണമായ ചതവുകള്‍ ഉണ്ടായിരുന്നുവെന്നും മാരകമായ ആയുധങ്ങള്‍ മര്‍ദനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്. Read More …
ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം; സംസ്ഥാനത്ത് അറസ്റ്റിലായതു നൂറ്റന്‍പതിലേറെ പേര്
തിരുവനന്തപുരം: കാഷ്മീരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു സകമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തു പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും കടകന്പോളങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 150ല്‍ പരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read More …
രാമക്ഷേത്രം പൊളിച്ചത് ഇന്ത്യയിലെ മുസ്ലീമുകളല്ല; ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനു പിന്നില്‍ വിദേശശക്തികള്‍: മോഹന്‍ ഭഗവത്
മുംബൈ: അയോധ്യ തര്‍ക്കവിഷയം വീണ്ടും ഉയര്‍ത്തി ആര്‍.എസ്.എസ് േേധാവി േോഹന്‍ ഭഗവത്. രാമക്ഷേത്രം പൊളിച്ചത് ഇന്ത്യയിലെ മുസ്ലീം സമൂഹമല്ല. ഇന്ത്യക്കാര്‍ക്കാര്‍ അത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിന് പിന്നില്‍ വിദേശശക്തികളാണ്. ഇന്ത്യക്കാരുടെ ആത്മവീര്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഭഗവത് പറഞ്ഞു. ഞായറാഴ്ച പല്‍ഘറില്‍ വിരാട്ടഖ് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുള്ളില്‍ തന്നെ രാമക്ഷേത്രം പുനഃസ്ഥാപിക്കേണ്ടത് Read More …
ദുരിതത്തിലാക്കുന്ന സമരം ; ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി മരണമടഞ്ഞു
സംസ്ഥാനത്ത് ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം കാരണം ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി ചാപ്പ മരണമടഞ്ഞു. അവശനിലയില്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അറുപത്തിയൊന്നുകാരിയായ ചപ്പ മരിച്ചത്. അതേസമയം ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. Read More …
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേഠിയില്‍
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്. ആദ്യത്തെ രണ്ട് ദിവസം അമേഠിയില്‍ ചെലവിടുന്ന രാഹുല്‍ മൂന്നാമത്തെ ദിവസം റായ്ബറേലിയിലെത്തും. അമേഠിയില്‍ ശുക്ല ബാസാറിലെ ജൈനാബ്ഗഞ്ച് മാന്ദിയില്‍ രാഹുല്‍ ഇന്ന് കിസാന്‍ ചൗപാല്‍(കര്‍ഷകരുമായുള്ള കൂടിക്കാഴ്ച) നടത്തും. തുടര്‍ന്ന് രാഹുല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെയും, ഒരു റോഡ് പദ്ധതിയുടെയും ഒരു പ്രൈവറ്റ് സ്‌കൂളിന്റെയും Read More …
കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; 26സ്വര്‍ണ്ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ തലയുയര്‍ത്തി ഇന്ത്യ. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും അടക്കം 198 മെഡലുകളോടെ ആതിഥേയരായ ഓസ്ട്രേലിയയാണ് ഗെയിംസില്‍ ജേതാക്കളായത്. 45 Read More …
മക്ക മസ്ദിജ് സ്ഫോടനം: എല്ലാ പ്രതികളും കുറ്റവിമുക്തര്‍
ഹൈദരാബാദ്: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവ്. ഇവര്‍ക്കെതിരെയുള്ള തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്. എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. 2007 മെയ് 18ന് ചാര്‍മിനാര്‍ പള്ളിക്കടുത്ത് നടന്ന സ്ഫോടനത്തില്‍ ഒന്‍പത് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
