മലപ്പുറം അരീത്തോട് ദേശീയപാത സര്‍വേ നിര്‍ത്തിവെച്ചു ; തീരുമാനം സര്‍വകക്ഷി യോഗത്തിന് ശേഷം

മലപ്പുറം: മലപ്പുറം അരീത്തോട് ദേശീയപാത സര്‍വേ നിര്‍ത്തിവെച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം സര്‍വേ തുടരുന്ന കാര്യം തീരുമാനിക്കും. ഒന്നേകാല്‍ കിലോമീറ്റര്‍ പ്രദേശത്തെ സര്‍വേയാണ് നിര്‍ത്തിവെച്ചതെന്ന് കളക്ടര്‍ അറിയിച്ചു. മലപ്പുറം വേങ്ങരയില്‍ എആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ഇതേ തുടര്‍ന്ന് പൊലീസ് Read More …

മെഡിക്കല്‍ ഓര്‍ഡിനന്‍സ്: സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞദിവസം പാസാക്കിയ ബില്‍ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് സംസ്ഥാന നിയമവകുപ്പ് മന്ത്രി എകെ ബാലന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയ്ക്കും സര്‍ക്കാരിനും തെറ്റുപറ്റിയാല്‍ കണ്ടുപിടിച്ച്‌ തിരുത്തേണ്ടിയിരുന്നത് ഗവര്‍ണറാണ്. എന്നാല്‍ വിഷയത്തില്‍ നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അദ്ദേഹം എതിര്‍പ്പ് അറിയിക്കാതെ Read More …

ജര്‍മന്‍കാരി സൂസെയ്ന്‍ സോണിയാഗാന്ധി ആകും

‘ദി ആക്‌സിഡന്‍റെല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പേരില്‍ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി വേഷമിടുന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയായി എത്തുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. മഹാരാഷ്ട്രയിലെ തനത് നൃത്തസംഗീത രൂപമായ ലാവണിയില്‍ നിപുണയാണ് മുപ്പത്തിയഞ്ചുകാരിയായ സൂസെയ്ന്‍. Read More …

കുറ്റിച്ചല്‍ ഭൂമി ഇടപാട്:; ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : തിരുവനന്തപുരം കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി തിരുവനന്തപുരം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. നടപടിയില്‍ സബ് കളക്ടര്‍ ദിവ്യയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും, ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യവ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയിട്ടില്ല. Read More …

ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: നടപടികളിലേക്ക് കടക്കാതെ 15 മിനിറ്റിനുള്ളില്‍ രാജ്യസഭയും ലോക്‌സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെരണ്ടാം സെഷനാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിരന്തരമായി തടസപ്പെട്ടിരുന്നു. അതേ സമയം, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ച് മുതല്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമന്റില്‍ Read More …

സൗദി അറേബ്യയുടെ വിവിധ പ്രവശ്യകളില്‍ ശക്തമായ കാറ്റും മഴയും

റിയാദ്: സൗദിയുടെ വിവിധ പ്രവശ്യകളില്‍ ശക്തമായ കാറ്റും മഴയും. സൗദിയില്‍ ഒരാഴ്ചത്തോളമായി പൊടിക്കാറ്റ് വീശുന്നുണ്ട്. ഇതിനൊപ്പം മഞ്ഞും മഴയുമുണ്ട്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. അസീര്‍ അടക്കമുള്ള പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. മഴയിലും മഞ്ഞ് വീഴ്ചയിലും ഗതാഗതത്തെയും ജനജീവിതത്തെയും Read More …

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു ; നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല. നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായും തുടരും. റിവ്യു യോഗത്തിലെ തീരുമാനത്തിന് ആറില്‍ അഞ്ച് പേരും അനുകൂലമായാണ് വോട്ടുചെയ്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയില്‍ വിലക്കയത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ Read More …

കൃഷ്ണമൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ഖാന് 2 വര്‍ഷം തടവ്ശിക്ഷ

ജോധ്പുര്‍:  കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ കോടതി. രണ്ടു വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റു പ്രതികളും താരങ്ങളുമായ സെയ്ഫ് അലിഖാന്‍, സൊനാലി ബാന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത് . സല്‍മാന്‍ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 Read More …