മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ അഗ്നിബാധ: 18 വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങളും കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പരിസരത്തുണ്ടായിരുന്നവരാണ് തീപടരുന്ന വിവരം അറിയിച്ചത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗനമനം. Read More …
