മലപ്പുറത്ത് ഇടത് വലത് മുന്നണിക്ക് അപരന്‍മാര്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. രാവിലെ 11 മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ചായിരുന്നു നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒരു കോളം Read More …

യു ഡി എഫിന് രഹസ്യ സഖ്യമെന്ന് സൂചന

മലപ്പുറം:  ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുമായി രഹസ്യ സഖ്യത്തിന് യു ഡി എഫ് നീക്കമെന്ന് സൂചന. എസ് ഡി പി ഐക്കും വെല്‍ഫെയര്‍പാര്‍ട്ടിക്കും ഇക്കുറി സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം. 2014ല്‍ എസ് ഡി പി ഐക്ക് ലോക്‌സഭാ മണ്ഡലത്തില്‍ 47853 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 29216 വോട്ടും ലഭിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി പുലിയെങ്കില്‍ എംബി ഫൈസല്‍ പുലിമുരുകന്‍

മലപ്പുറം: മുസ്ലിം ലീഗ് അണികള്‍ മലപ്പുറത്തിന്റെ പുലിക്കുട്ടിയെന്നാണ് കുഞ്ഞാലിക്കുട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാകട്ടെ കടുത്ത മത്സരമാണ് കുഞ്ഞാലിക്കുട്ടിയും ലീഗും നേരിടുന്നത്. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ളവര്‍ തന്നെ. ഇതോടെ മുന്നണികള്‍ വാക്‌പോരും വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രസംഗങ്ങളും പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് പ്രചരണ കൊഴുപ്പിക്കുകയാണ്. പ്രചരണം കടുക്കുമ്പോള്‍ എതിരാളികളെ വെല്ലുവിളിക്കുന്നതും പതിവ് തന്നെ. Read More …

സി.ആര്‍ മഹേഷിന്റെ നടപടി ശരിയായില്ല

മലപ്പുറം: രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ച സി.ആര്‍ മഹേഷിന്റെ നടപടി ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി.കേന്ദ്രത്തില്‍ അധികാരമുള്ളതിന്റെയും സാമ്പത്തിക ശേഷിയുടെയും പേരില്‍ കൃത്രിമ മാര്‍ഗത്തിലൂടെയാണ് ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. അതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം മഹേഷ് രാജിവച്ചിരുന്നു. നേതൃത്വം ഏറ്റെടുത്ത് Read More …

ഫാസിസ്റ്റുകള്‍ രാജ്യം ഭരിക്കുന്നു

മലപ്പുറം: സ്വന്തം ജനങ്ങളെ ഒരേ കണ്ണില്‍ കാണാന്‍കഴിയാത്ത ഭരണകൂടമാണ് രാജ്യംഭരിക്കുന്നതെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളുവമ്പ്രത്ത് മലപ്പുറം മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് നൂറ്റാണ്ടുകളോളം നമ്മളെ കീഴടക്കിയ ബ്രിട്ടീഷുകാരെക്കാള്‍ അധമന്മാരിലാണ് രാജ്യം ഇന്നകപ്പെട്ടിരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ ഒന്നായി കാണാന്‍ ഇവര്‍ക്കാവുന്നില്ല. അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയുടെ Read More …

അഡ്വ.എം ബി ഫൈസല്‍ പത്രിക സമര്‍പ്പിച്ചു

മലപ്പുറം:  മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.എം ബി ഫൈസല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഒരു മണിക്ക് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി കെ ടി ജലീല്‍, മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സി Read More …

കുഞ്ഞാലിക്കുട്ടിയുടെ ആസ്ഥി ഇങ്ങനെ

മലപ്പുറം:  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായുള്ളത് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. ഭാര്യ കെ എം കുല്‍സുവിന്റെ പേരില്‍ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കാണിത്.   കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം6.66 ലക്ഷം രൂപയും കുല്‍സുവിന് 10.16 ലക്ഷം Read More …

മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വാഗ്വാദങ്ങളുമായി ഇരുമുന്നണിയിലേയും നേതാക്കള്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്നാണ് മുസ്ലീംലീഗിന്റെ വാദം. എന്നാല്‍, മലപ്പുറത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് സിപിഎം പറയുന്നു. പുതുമുഖമായതിനാല്‍ ജയസാധ്യത കുറവാണെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല. Read More …