പൊലീസ് ഇടപെട്ടത് ഭീതിജനകമായ അന്തരീക്ഷം നിലനിന്നതുകൊണ്ടെന്ന് കെ ടി ജലീല്‍

മലപ്പുറം: താനൂര്‍ സംഘര്‍ഷത്തില്‍ ഭീതിജനകമായ അന്തരീക്ഷം നില നിന്നതുകൊണ്ടാണ് പൊലീസിന് ഇടപെടേണ്ടി വന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. അതേ സമയം പൊലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഭവത്തില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം .സംഘര്‍ഷത്തില്‍ ഒരുകോടി 40 ലക്ഷത്തിന്റെ നാശമുണ്ടായെന്ന് റവന്യൂ വകുപ്പ് വിലയിരുത്തി.

മലപ്പുറത്ത് പോരാട്ടം തുടങ്ങി

മലപ്പുറം: ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എം ബി ഫൈസലിനെയും പ്രഖ്യാപിച്ചതോടെ മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ട ചിത്രമായി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗ ശേഷം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥിയായി Read More …

യുവതിയുടെ നഗ്‌നത പകര്‍ത്തി ഡോക്ടര്‍

മലപ്പുറം: പ്രസവ മുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ സ്ത്രീകളുടെ നഗ്‌നത പകര്‍ത്തിയതായി പരാതി. ഗൈനക്കോളജിസ്റ്റ് അല്ലാത്ത ഡോക്ടര്‍ പ്രസവിച്ച് കിടക്കുന്ന യുവതിയുടെ മേലുണ്ടായിരുന്ന തുണി മാറ്റി അനാവശ്യമായി പരിശോധിച്ചെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലിസില്‍ നല്‍കിയ പരാതിയിലുണ്ട്.മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ഉടമസ്ഥനും ഡോക്ടറുമായ Read More …

അഡ്വ എന്‍ ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ എന്‍ ശ്രീപ്രകാശാണ് സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശ്രീപ്രകാശ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു. 2006ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മല്‍സരിച്ചു. മുസ്ലിം Read More …

ചലച്ചിത്ര മേളയില്‍ കമലിന് വിലക്ക്

മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്ബൂര്‍ മേഖലാ മേളയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പങ്കെടുക്കരുതെന്ന് കലക്ടറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ഉത്തരവിട്ടിരിക്കന്നത്.     നിലമ്ബൂരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.എന്‍.എ. ഖാദര്‍ Read More …

മലപ്പുറത്ത് പുതിയ ഫ്‌ളൈഓവര്‍

മലപ്പുറം-ജില്ലാ ആസ്ഥാനത്തിന്റെ മുഖം മിനുക്കാന്‍ സംസ്ഥാന ബജറ്റില്‍ പുതിയ പദ്ധതി. മലപ്പുറത്ത് ഗതാഗത കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവര്‍ വരും. 50 കോടിയാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം പോലിസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേതല ചെത്തുപാലം വരെയാണ് ഫ്ളൈ ഓവര്‍ നിര്‍മിക്കുക. നിലമ്പൂര്‍ ബൈപാസിന് സ്ഥലമെടുപ്പിനും മറ്റുമായി 105 കോടി രൂപ അനുവദിച്ചു. കാക്കഞ്ചേരിയില്‍ 1.1 ലക്ഷം ചതുരശ്ര Read More …

മതേതര കൂട്ടായ്മക്ക് രൂപം നല്‍കും

മലപ്പുറം ദേശീയതലത്തില്‍ മതേതര പാര്‍ട്ടികളുമായി സഹകരിച്ച് ന്യൂനപക്ഷ, ദളിത്, പിന്നാക്ക കൂട്ടായ്മയുണ്ടാക്കുമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മുമ്പത്തേതു പോലെയല്ല. അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്.     പ്രധാനമന്ത്രി പോലും വിദ്വേശ Read More …

പി കെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പദത്തിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് സാധ്യതയേറി. നിലവില്‍ നിയമസഭാ പ്രതിപക്ഷ ഉപ നേതാവായ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതോടെ കുഞ്ഞാലിക്കുട്ടി തന്നെയാകും അന്തരിച്ച ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി ലോക്‌സഭയിലേക്ക് മത്സരിക്കുക.   ദേശീയ രാഷ്ട്രീയത്തിലേക്ക് വരാനുള്ള താത്പര്യം നേരത്തെ തന്നെ മുതിര്‍ന്ന ലീഗ് Read More …