സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായി വ്യാഴാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

15 വര്‍ഷത്തിന് ശേഷം മാരുതി കമ്പനി നഷ്ടത്തില്‍

ന്യുദില്ലി: 15 വര്‍ഷത്തിന് ശേഷം ആദ്യമായി മാരുതി സുസുക്കി ത്രൈമാസിക കണക്കില്‍ നഷ്ടം രേഖപ്പെടുത്തി. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ വാഹന വിപണി സ്തംഭിച്ചതാണ് നഷ്ടത്തിന് കാരണമായത്. ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസ കാലത്തെ കണക്കില്‍ 2.49 ബില്യണ്‍ രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.ലോക്ഡൗണ്‍ കാലയളവില്‍ മാരുതി കാറുകളുടെ വില്‍പ്പനയില്‍ 81 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

കോവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രപതി

ന്യുദില്ലി: മഹാമാരിയുടെ ദുരിതങ്ങളില്‍ ഉഴലുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്തും ഭരണസംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയും കോവിഡ് വ്യാപനകാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയുടെ മാതൃകാപ്രവര്‍ത്തനങ്ങള്‍. രാജ്യത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയില്‍ നിന്ന് ദിവസേന 150 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നു. രാഷ്ട്രപതി ഭവന് അടുത്തുള്ള ഗുര്‍രുദ്വാര രക്കബ് ഗഞ്ചിലെ Read More …

കരസേനയിലെ വനിതകള്‍ക്ക് ഇത് ചരിത്ര നിമിഷം

ന്യുദില്ലി: ഇന്ത്യന്‍ കരസേനയില്‍ വനിതകള്‍ക്കായി പുതിയ ചരിത്രം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. സേനയിലെ വിവിധ വിഭാഗങ്ങളില്‍ പെര്‍മനെന്റ് കമ്മീഷനും കമാന്റ് പോസ്റ്റിംഗും ലഭിക്കാന്‍ വനിതാസൈനികര്‍ക്ക് അനുമതി നല്‍കി കൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഉത്തരവിറക്കി. യോഗ്യതയുണ്ടായിട്ടും ചട്ടങ്ങളുടെ അപാകതകൊണ്ട് സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പദവികള്‍ ലഭിക്കാതെ പോകുന്നത് പുതിയ ഉത്തരവോടെ അവസാനിക്കും.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.സര്‍ക്കാര്‍ തീരുമാനം Read More …

കോവിഡ് കാലത്തും സ്വര്‍ണ്ണ വില കുതിക്കുന്നതെന്തു കൊണ്ട്?

മുംബൈ: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖല തകരുമ്പോഴും രാജ്യത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തു കൊണ്ടാണ്? പവന് 37400 രൂപയിലാണ് സ്വര്‍ണ്ണവില എത്തി നില്‍ക്കുന്നത്. ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ജനങ്ങള്‍ സാമ്പത്തികമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും വിവാഹമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ കുറയുകയും ചെയ്യുമ്പോഴും മഞ്ഞലോഹത്തിന് വില ഉയരുന്നതിന് അദൃശ്യമായ പല കാരണങ്ങളുമുണ്ട്. ധനികരായവര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം Read More …

ഇന്ത്യയില്‍ കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂദല്‍ഹി: കോവിഡ് മുക്തരാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നു. മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ഇന്ത്യയിലെ ചില കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.രോഗമുക്തി നേടുന്നവരുടെ നിരക്ക് 63.13 ശതമാനവും കോവിഡ് മൂലമുള്ള മരണനിരക്ക് 2.41 ശതമാനവുമാണ്. 24 മണിക്കൂറിനുള്ളില്‍ കാല്‍ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ Read More …

സഫ ജ്വല്ലറി ഷോറൂം മലപ്പുറത്ത് തുറന്നു

മലപ്പുറം- സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂം മലപ്പുറം കിഴക്കേതലയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷോറോമിനോടനുബന്ധിച്ചുള്ള കോസ്മെഡിക്സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി. നിര്‍വ്വഹിച്ചു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയും നിര്‍വ്വഹിച്ചു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് Read More …

ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു

ന്യുദില്ലി: ഇന്ത-ചൈന അതിര്‍ത്തി പ്രശ്്‌നത്തെ തുടര്‍ന്ന് ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കില്‍ വിന്യസിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങി. ബുധനാഴ്ച നടക്കുന്ന വ്യേമസേന കമാണ്ടര്‍മാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ഗാല്‍വന്‍ താഴ്്‌വരയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ലഡാക്കില്‍ Read More …