സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ചെന്നൈയിലെ ഒരു സന്നദ്ധസംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.   കേസ്സ് തീര്‍പ്പാക്കുന്നത് വരെ ജയലളിതയുടെ സ്വത്ത് Read More …

3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. മുംബൈ ക്രേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരുടേതാണ് പണമെന്നു സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകള്‍ Read More …

ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബിജ്ബഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റെയ്ഡ് നടത്തിയത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് വെടിവയ്ക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു.

ഏറ്റവും വലിയ അഴിമതി: ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം രംഗത്ത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് പിന്‍വലിക്കലിലൂടെ നടന്നിരിക്കുന്നത്. ഇതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിച്ചതിലൂടെ അഴിമതിയും കള്ളപ്പണവും ഇല്ലാതാകുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ പാവപ്പെട്ടവരെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് എത്തിയിരിക്കുന്നത്.   Read More …

നോട്ട് പ്രതിസന്ധി: രാഹുല്‍ഗാന്ധി മാര്‍ക്കറ്റില്‍

ലക് നോ: നോട്ട് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധി മാര്‍ക്കറ്റില്‍. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ഒരു മാര്‍ക്കറ്റിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ജനങ്ങളുടെ പരാതികേട്ട രാഹുല്‍ പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. നോട്ട് നിരോധനം പാവങ്ങളോടുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നതായി രഹസ്വാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയില്‍നിന്നും അഞ്ചും ആറും കിലോമീറ്റര്‍ മാറിയാണ് ലോഞ്ച്പാഡുകള്‍ നിലനില്‍ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. നേരത്തേ, ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഭീകരര്‍ കൂടുതല്‍ Read More …

93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

ബംഗളൂരു: കര്‍ണാടകയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘം പിടിയില്‍. വിവിധസ്ഥലങ്ങളില്‍നിന്നായി 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. പിടിച്ചെടുത്തത് 2000 രൂപയുടെ പുതിയ നോട്ടുകളാണ്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ജീവനക്കാര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. 81 ഓളം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ആറു ട്രെയിനുകള്‍ റദ്ദാക്കി.