കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നി: കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്. എല്ലാ ജാതി സംഘടനകളുടെയും പിന്തുണ ലഭിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. നിലവില്‍ 4662 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. എന്നാല്‍, മൂന്നു മുന്നണികളും വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു കോന്നി. ഈ മണ്ഡലത്തില്‍ Read More …

കോടിയേരി ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; തിരഞ്ഞെടുപ്പിന് പിന്തുണ തേടി

കോന്നി:ഉപതിരഞ്ഞെടുപ്പ് അടുത്ത് വരികെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തി. കോഴഞ്ചേരി കാട്ടൂര്‍ പള്ളിക്ക് സമീപമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സിപിഎം നേതാക്കളായ രാജു എബ്രഹാം എംഎല്‍എയും കെ.ജെ.തോമസും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. കോടിയേരിയും ബസേലിയസ് ബാവയും അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. ഒരു Read More …

ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നു ; ശ്രീധരന്‍പിള്ള

കോന്നി: ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നുവെന്ന് പി എസ് ശ്രീധരന്‍പിള്ള. എല്ലാ വോട്ടുകളും സുരേന്ദ്രനിലേക്ക് എന്ന നിലയില്‍ കോന്നിയിലെ സാഹചര്യം മാറിയെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബിജെപി അനുകൂല നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കോന്നിയിലെ ക്രൈസ്തവ വോട്ടുറപ്പിക്കാന്‍ മതനേതൃത്വങ്ങളെ കണ്ടിരുന്നുവെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള കോന്നിയിലടക്കം പിന്തുണ ഉറപ്പെന്നും പറഞ്ഞു. തുഷാറിന്‍റെ തോല്‍വി പ്രവചനം ഓരോരുത്തരുടെയും Read More …

അയ്യപ്പനെ മനസ്സില്‍ വിചാരിച്ച്‌ പിണറായിയുടെ നെഞ്ചത്ത് കുത്താനുളള അവസരം, കോന്നിയില്‍ അബ്ദുളളക്കുട്ടി!

കോന്നി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. പോളിംഗ് സ്‌റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച്‌ പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുളള അവസരമാണ് ഇതെന്ന് അബ്ദുളളക്കുട്ടി കോന്നിയില്‍ പറഞ്ഞു. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് അബ്ദുളളക്കുട്ടി പിണറായിക്കെതിരെ ആഞ്ഞടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വിജയം ഉറപ്പാണെന്നും Read More …

ആചാരസംരക്ഷണം ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല; ശബരിമലയിലെ അന്തിമ വിധി അനുകൂലമല്ലെങ്കില്‍ മോഡി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും; മുരളീധരന്‍

പത്തനംതിട്ട: ആചാര സംരക്ഷണം ബിജെപിക്ക് കേവല തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല യുവതീപ്രവേശവിഷയത്തില്‍ അന്തിമവിധി അനുകൂലമല്ലെങ്കില്‍, നിയമനിര്‍മ്മാണംനടത്താന്‍ മോഡി സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് മുരളീധരന്‍ കോന്നിയില്‍ പറഞ്ഞു. ആചാരസംരക്ഷണം ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല. ശബരിമലയിലും, പിറവംപള്ളിയിലും ഇടതുസര്‍ക്കാരിന് രണ്ട് നിലപാടാണെന്ന് ജനംതിരിച്ചറിഞ്ഞു. കോന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ Read More …

കോന്നി മെഡിക്കല്‍ കോളേജ്; അവകാശവാദം ഉന്നയിച്ച്‌ യു.ഡി.എഫും എല്‍.ഡി.എഫും

പത്തനംതിട്ട: കോന്നിയില്‍ മുഖ്യപ്രചാരണ വിഷയം മെഡിക്കല്‍ കോളജാണ്. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജിന് യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. എന്നാല്‍ മെഡിക്കല്‍ കോളജ് ആകട്ടെ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല. 2013 ജനുവരി 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് കോന്നി മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 85 ശതമാനം പണി പൂര്‍ത്തിയായതാണെന്നും Read More …

കോന്നിയില്‍ പ്രതീക്ഷയുടെ നാളങ്ങള്‍; ഹൃദയം കവര്‍ന്ന്‌ ജനീഷ്‌

കോന്നി : കണ്‍വന്‍ഷനുകള്‍ ആള്‍ത്തിരക്കിന്റെ അരങ്ങുകളാണ‌്. മുമ്ബെങ്ങുമില്ലാത്ത ജനപ്രവാഹം. മണ്ഡലത്തിന്റെ സ്വന്തം സ്ഥാനാര്‍ഥിയെന്ന പ്രത്യേകത ജനീഷ‌്കുമാറിന്റെ സ്വീകാര്യതയെ സജീവമാക്കി. യൗവനത്തിന്റെ ചുറുചുറുക്കും എളിമയോടെയുള്ള ഇടപെടലും ഹൃദയം കവരുന്ന അനുഭവമാണ‌് ആളുകള്‍ക്ക‌്. അതാണ‌് എല്ലാ മേഖല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാകുമ്ബോള്‍ അവിടങ്ങളിലേക്ക‌് എത്തുന്ന ജനത്തിന്റെ കുത്തൊഴുക്ക‌്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളെ 25 മേഖല കമ്മിറ്റികളായി തിരിച്ചാണ‌് പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത‌്. Read More …

യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെ സുരേന്ദ്രന്‍

കോന്നി: ശബരിമലയില്‍ ആചാരലംഘകരെ നേരിടാന്‍ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകള്‍ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാനാണ് തീരുമാനം.മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ജയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.