സൗദി അറേബ്യയില്‍ ജീവിക്കാന്‍ ഇനി നികുതി നല്‍കണം

റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭയുടെ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഐഎംഎഫിന്റെ സഹായത്തോടെ വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. നിശ്ചിത ചരക്കുകള്‍ക്ക് അഞ്ചു ശതമാനം ലെവി ഏര്‍പ്പെടുത്തുന്നതിന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലെ ആറു രാജ്യങ്ങള്‍ ജൂണില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബഹ്‌റിന്‍, Read More …

ആധുനിക യുദ്ധ വിമാനവുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യ ആധുനിക യുദ്ധവിമാനം പുറത്തിറക്കി. യെമനില്‍ വിഘടനവാദികളുമായുള്ള യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെയാണ് സൗദി പുതിയ യുദ്ധ വിമാനം പ്രദര്‍ശിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ നിര്‍മിതിയായ എഫ്15എസ്എ വിമാനം ബുധനാഴ്ച തലസ്ഥാനമായ റിയാദിലാണ് അവതരിപ്പിച്ചത്. കിങ് ഫൈസല്‍ എയര്‍ അക്കാദമിയുടെ 50ാം വാര്‍ഷികവും ബിരുദാനത്തിനോടുബന്ധിച്ചുമായി നടന്ന ചടങ്ങിലാണ് വിമാനം അവതരിപ്പിച്ചത്. സല്‍മാന്‍ Read More …

സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സലാല: ഒമാനിലെ സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരാണ് മരിച്ചത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിനു താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഒരു വര്‍ഷത്തോളമായി ഇവര്‍ വിസിറ്റിംഗ് വിസയിലാണ് കഴിഞ്ഞുവന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സലാലയിലെ Read More …

ബിജെപി മലയാളികളുടെ പ്രതികരണശേഷി അളക്കുകയാണ്

റിയാദ്: പ്രമുഖര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നത് പതിവാക്കിയ ബിജെപിക്കെതിരെ മുന്‍ മന്ത്രിയും ചലച്ചിത്ര താരവുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. സൗദിയില്‍ സന്ദര്‍ശനം നടത്തവെ കമലിനേയും എം.ടി യേയും അധിക്ഷേപിക്കുന്നതിനെ ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. വിവാദമുണ്ടാക്കി മലയാളിയുടെ പ്രതികരണ ശേഷി അറിയാനുള്ള പരിശോധനയാണ് ബിജെപി നടത്തുന്നത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നത് അന്തസാണ്. എന്നാല്‍ ദേശീയ Read More …

വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോവാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണിത് പ്രാബല്യത്തിലാവുന്നത്. മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റമൊഴികെയുള്ളവയ്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാവും. ട്രാഫിക് നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയ്ക്ക് പൊതു മാപ്പ് ബാധകമല്ല

ഹജ്ജ് ക്വോട്ട1.70 ലക്ഷമാക്കി സൗദി അറേബ്യ ഉയര്‍ത്തി

ജിദ്ദ : ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.36 ലക്ഷത്തില്‍ നിന്നും 1.70 ലക്ഷമാക്കി സൗദി അറേബ്യ വര്‍ധിപ്പിച്ചു. ക്വോട്ട വര്‍ധനവുമായി ബന്ധപ്പെട്ട ഉടമ്ബടിയില്‍ ന്യൂനപക്ഷക്ഷേമത്തിന് സ്വതന്ത്രച്ചുമതലയുള്ള കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയും സൗദി അറേബ്യ ഹജ്ജ്ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേ ബിന്‍ താഹര്‍ ബെന്റനും ജിദ്ദയില്‍ വെച്ച് ഒപ്പുവച്ചു. ഈ വര്‍ഷം മുതല്‍ Read More …

ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു

അബുദാബി: അബുദാബിയിലെ ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളി ജീവനക്കാര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദീന്‍, മണി എന്നിവരാണ് മരിച്ചത്.   കല്‍ബയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച ഗോഡൗണ്‍. ഇതിനടുത്തായാണ് ഗോഡൗണിലെ തൊഴിലാളികളായ മലയാളികള്‍ താമസിച്ചിരുന്നത്.

പ്രവാസി മലയാളികളുടെ ക്ഷേമം : നിയമസഭാ സമിതിയുടെ സിറ്റിംഗ് പത്തിന് കോട്ടയത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി പത്തിന് രാവിലെ 11 മണിക്ക് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. പ്രവാസി കേരളീയകാര്യ വകുപ്പ്, പവാസി മലയാളി ക്ഷേമ ബോര്‍ഡ്, ഇതര ഏജന്‍സികള്‍ Read More …