സ്വര്‍ണവിലയില്‍ കനത്ത വര്‍ധനവ് ; പവന് 24200 രൂപയില്‍ വിപണി മുന്നേറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വര്‍ധിച്ച്‌ 24200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3025 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം; പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ ഇന്ന് പരാതി കേള്‍ക്കും

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്ത മുഴുവന്‍ പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ ഇന്ന് പരാതി കേള്‍ക്കും.പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച എല്ലാ പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ പരാതി കേട്ടശേഷം അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് അ‍ഞ്ചിന് മുമ്ബായി സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐ ജി ഉത്തരവിട്ടു.​ വിവാദം അന്വേഷിക്കുന്ന Read More …

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് ; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും Read More …

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തിലെ സ്വ​ര്‍​ണ​വേ​ട്ടയില്‍ എ​ട്ടു കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ എട്ടു കോടിയുടെ സ്വര്‍ണശേഖരം പിടികൂടി . സ്വര്‍ണം പിടി കൂടിയത് തിരുമല സ്വദേശിയില്‍ നിന്നാണ് . എട്ടു കോടി രൂപ വിപണിയില്‍ സ്വര്‍ണത്തിന് വിലമതിക്കും. രണ്ടു പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റിലാണ് .കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുമല സ്വദേശി സുനിലിനെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ തിരുവനന്തപുരത്ത് ഒമാനില്‍നിന്നുള്ള Read More …

’23ന് കണക്കാക്കിവെച്ച ആചാരവെടി’; കോടിയേരിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്ന് സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണം ആവര്‍ത്തിച്ച്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ അഭിപ്രായാം സ്വാഗതം ചെയ്യുന്നെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി Read More …

ഇന്നും നാളെയും സംസ്ഥാന വ്യാപക മഹാശുചീകരണയജ്ഞം; പ്രാധാന്യം വിശദീകരിച്ച്‌ മന്ത്രി ശൈലജ ടീച്ചര്‍

പദ്ധതി വിജയിച്ചാല്‍ പകര്‍ച്ചവ്യാധികളെ തുരത്തിയോടിക്കാന്‍ നമുക്ക് സാധിക്കുമെന്ന് ആരോഗ്യമന്ത്രി. മന്ത്രിയുടെ കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം: പകര്‍ച്ചവ്യാധി നിയന്ത്രണവും ശുചിത്വപരിപാലനവും ഓരോ പൗരന്റെയും ഉത്തരവാദിത്തമായി ഏറ്റെടുത്താല്‍ മാത്രമേ നമുക്ക് കേരളത്തെ മഹാവിപത്തുകളില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയും ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളും കാരണം പലവിധത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെടാറുണ്ട്. നല്ല ജനസാന്ദ്രതയുള്ളതും Read More …

ഫോനി കെടുത്തിയ വെളിച്ചം ഇനി കെഎസ്‌ഇബി തെളിയിക്കും: സംഘം ഒഡിഷയിലെത്തി

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന ഒഡിഷയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കേരള വൈദ്യുതി വകുപ്പ് രംഗത്ത്. കെഎസ്‌ഇബി ഇതിനായി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തില്‍ പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. 200 പേര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ സംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കെഎസ്‌ഇബി ഒഡീഷയിലേക്ക് അയക്കുന്നത്. വ്യാഴാഴ്ചയാണ് Read More …

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ല; പൂരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായി നടത്തും; വനംമന്ത്രി

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കളക്ടര്‍ക്ക് നല്‍കിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തൃശ്ശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ നടത്താനാണ് Read More …