സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ഉന്നത നിര്‍ദ്ദേശം, കാരണം വെളിപ്പെടുത്താതെ പൊലീസ്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം തിരുമല കുണ്ടമന്‍കടവിലുള്ള ആശ്രമവും വാഹനങ്ങളും കത്തിനശിപ്പിച്ച കേസില്‍ അന്വേഷണം തത്കാലം അവസാനിപ്പിക്കാന്‍ ഉന്നത നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. തത്കാലം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശം. അന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച്‌ ഉദ്യോഗസ്ഥ‌ര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യം വെളിപ്പെടുത്താന്‍ ആരും തയ്യാറാകുന്നില്ല. കേസിലെ അന്വേഷണം Read More …

ഷുക്കൂര്‍ വധം ; നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

തിരുവനന്തപുരം : ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി . സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നിയമസഭയില്‍ ബഹളം രൂക്ഷമായത് . ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. Read More …

മാധ്യമവിലക്ക് പിന്‍വലിച്ച്‌ ബിജെപി; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ബി ജെ പി മുന്നോട്ടുപോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്നും ശ്രീധരന്‍പിള്ള. മാധ്യമങ്ങളുമായി ചര്‍ച്ചയ്ക്ക് പോകേണ്ടെന്ന തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടി കോര്‍ കമ്മിറ്റിയുടെ അനൗദ്യോഗിക തീരുമാനപ്രകാരമാണ് നേരത്തെ ചര്‍ച്ചകളില്‍ നിന്ന് മാറി Read More …

സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷ നേതാവ്; ഇത്രയും പക്ഷപാതം കാട്ടരുത്

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളില്‍ അദ്ദേഹം കടന്നുകയറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സഭയിലെ അംഗമായ ടി.വി.രാജേഷും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പ്രതിയായ Read More …

കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ്‌ എം.എല്‍.എയ്‌ക്കുമെതിരെ മുസ്ലീംലീഗ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടി തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ Read More …

കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തില്‍ ദേവികുളം സബ് കളക്ടറെ പിന്തുണച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍‌. കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്നും നിയമലംഘനമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.രാജേന്ദ്രന്റെ പരാമര്‍ശം സി.പിഎം തന്നെ തള്ളി പറഞ്ഞിട്ടുണ്ട്. ദേവികുളം കളക്ടറുടെ നടപടി ശരിയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. Read More …

“​രേ​ണു രാ​ജി​ന്‍റെ ന​ട​പ​ടി നൂ​റു ശ​ത​മാ​നം ശ​രി’; പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി റ​വ​ന്യൂ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ര്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ല്‍ വി​ഷ​യ​ത്തി​ല്‍ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു രാ​ജി​നു പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍. രേ​ണു രാ​ജി​ന്‍റെ ന​ട​പ​ടി നൂ​റു ശ​ത​മാ​നം ശ​രി​യാ​ണെ​ന്നും മൂ​ന്നാ​റി​ലു​ണ്ടാ​യ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പി​നു കീ​ഴി​ല്‍ ഉ​ദ്യോ​ഗ​സ​ഥ​ര്‍​ക്ക് നി​ര്‍​ഭ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​രു​ക്കും. അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യാ​ലും Read More …

സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ: എം.എ ബേബി

തിരുവനന്തപുരം: സിപിഎമ്മുമായി ധാരണയ്ക്ക് തയാറെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രംഗത്ത്. സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ എന്നാണ് എം.എ ബേബി ചോദിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളെക്കൂടി എതിര്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്നും എം.എ ബേബി വ്യക്തമാക്കി. Read More …