സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്‌റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. ആദ്യ മെട്രോ പോലീസ് സ്റ്റേഷനുള്‍പ്പെടെ ആറു പുതിയ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികര്‍ക്കും മറ്റുമുള്ള കേസുകള്‍ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് Read More …

പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കൂട്ടായി ആലോചിച്ചുവേണം കാര്യങ്ങള്‍ തീരുമാനിക്കാനെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്ന് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്. Read More …

വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുക മാര്‍ച്ച്‌ മാസത്തില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച്‌ മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് Read More …

അംഗന്‍വാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതലെന്ന്. . .

തിരുവനന്തപുരം: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുതുക്കിയ ഓണറേറിയം യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ്. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ഓണറേറിയം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്ബോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. Read More …

50 കോടി നഷ്ടപരിഹാരം വേണം; ശോഭന ജോര്‍ജിന് മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഖാ​ദി ബോ​ര്‍​ഡി​നെ​തി​രേ 50 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ചു. ച​ര്‍​ക്ക​യി​ല്‍ നൂ​ല്‍​നൂ​ല്‍​ക്കു​ന്ന പ​ര​സ്യ​ത്തി​ന്‍റെ പേ​രി​ല്‍ ലാ​ലി​ന് ഖാ​ദി ബോ​ര്‍​ഡ് വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് താ​രം ബോ​ര്‍​ഡ് ഉ​പാ​ധ്യ​ക്ഷ ശോ​ഭ​ന ജോ​ര്‍ജിനെ​തി​രേ നോ​ട്ടീ​സ് അ​യ​ച്ച​ത്.

ശബരിമല; ഹര്‍ത്താലിനിടെ എസ്.ഐയെ ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച കേസിലാണ് മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് പിടിയിലായത്.

രാജേന്ദ്രനെ തള്ളി കോടിയേരി; നടപടിയുണ്ടാകും

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു​രാ​ജി​നെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച എ​സ്.​രാ​ജേ​ന്ദ്ര​ന്‍ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ​ക്വ​മാ​യ സ​മീ​പ​ന​മാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്‌ എം​എ​ല്‍​എ​യ്ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ സ​ബ്ക​ള​ക്ട​റെ അ​പ​മാ​നി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ രാ​ജേ​ന്ദ്ര​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ത​ന്നെ​യും Read More …

സംസ്ഥാനത്ത് സാമ്ബത്തിക കെടുകാര്യസ്ഥതയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമായി നടക്കുന്നില്ലെന്നും സര്‍ക്കാരിന്‍റെ സാമ്ബത്തിക കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി പിരിവ് സംസ്ഥാനത്ത് ഇല്ലാതായിരിക്കുകയാണ്. 24,000 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്. സാന്പത്തിക രംഗത്ത് ഇത്ര വലിയ കെടുകാര്യസ്ഥത മുന്‍പുണ്ടായിട്ടില്ല. ട്രഷറിയില്‍ നിന്നും ഒരു ബില്ലും Read More …