ഇന്ന് അര്‍ധരാത്രി മുതല്‍ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്ക് നടക്കും. ദേശവ്യാപകമായ പണിമുടക്കില്‍ കെഎസ്‌ആര്‍‌ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

സരിത എഴുതിയ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത് ഗണേഷ് കുമാര്‍ എന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നല്‍കിയത്. സരിതയുടെ 21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേശാണ്. യുഡിഎഫ് Read More …

കേരള ബാങ്ക്: മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലെന്ന് ചെന്നിത്തല

തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതിരിക്കെ, ആഗസ്റ്റ് 17ന് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ബാങ്കിംഗ് നിയമമനുസരിച്ച്‌ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാകില്ല. വസ്തുത ഇതായിരിക്കെ, എങ്ങനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. കേരളാ Read More …

ഐ.ടി.ഐയില്‍ പഠിച്ചാല്‍ വിദേശത്തേക്ക് പറക്കാം

തിരുവനന്തപുരം- കേരളത്തിലെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പറക്കാനുള്ള സുവര്‍ണാവസരം. വിദേശത്ത് പോയി പരീശിലനം നേടുന്നതിനാണ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനകേന്ദ്രങ്ങളും പാഠ്യ രീതികളും നേരില്‍ കണ്ട് മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ രണ്ടാംവാരത്തോടെ സംസ്ഥാനത്തെ വിവിധ Read More …

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും ; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ Read More …

ടി.പി കേസ്: രമയുടെ ആവശ്യം ഒന്നുകൂടി സാധൂകരിക്കപ്പെട്ടെന്ന് സുധീരന്‍

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ അനുഭവിച്ചുവരുന്ന രാജകീയ സൗകര്യങ്ങളും പരിധിവിട്ട ആനുകൂല്യങ്ങളും ആഭ്യന്തരവകുപ്പിലും സി.പി.എം ഉന്നത നേതൃത്വത്തിലും അവര്‍ക്കുള്ള അമിത സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാര്‍ട്ടി ഉന്നത നേതൃത്വവും ശിക്ഷിക്കപ്പെട്ട പ്രതികളും തമ്മിലുള്ള അനിഷേധ്യവും ദൃഢവുമായ അവിശുദ്ധബന്ധം ശിക്ഷിക്കപ്പെട്ടവര്‍ക്ക് നല്‍കിയ അത്യുദാരമായ Read More …

ലാവ്‌ലിന്‍ കേസ് ;സത്യവാങ്മൂലം പിണറായിക്ക് കനത്ത തിരിച്ചടിയായി എം എം ഹസന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിണറായിക്ക് കനത്ത തിരിച്ചടിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് സി.ബി.ഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോര്‍ട്ടിലും സി.ബി.ഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്ക് അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഒന്‍പതാം Read More …

ഇടതുപക്ഷ ഐക്യമല്ല ലക്ഷ്യം; സിപിഎമ്മിനെതിരെ ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്‍. സിപിഎമ്മിന്റെ ക്ഷണം തള്ളിയതോടൊപ്പം ഇടതുപക്ഷ ഐക്യമല്ല സിഎമ്മിന്റെ ലക്ഷ്യമെന്നും ആര്‍എസ്പിയില്‍ വിഭാഗീയത ഉണ്ടാക്കുവാന്‍ സി പിഎം ശ്രമിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.