സഭാ സമ്മേളനം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം

തിരുവനന്തപുരം: കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടി സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും സംയുക്തമായി നിയമസഭയെ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ.രാജഗോപാല്‍ ആരോപിച്ചു. നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുവദിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശാപ്പ് നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ Read More …

കശാപ്പ് നിയന്ത്രണം: കേരളത്തിനു ബാധകമല്ലാത്ത വിഷയം

തിരുവനന്തപുരം:  കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനെ കുറിച്ച് സംശയവുമായി കെ എം മാണി. ഇത്തരം ഒരു ചര്‍ച്ച ആവശ്യമാണോ എന്നും അദ്ദേഹം സഭ ആരംഭിച്ചയുടന്‍ ആരാഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കൂടാതെ ഇത് ഹൈ കോടതിയുടെ പരിഗണനയില്‍ Read More …

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍. കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് വി.എസ്. കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നടപ്പാക്കുന്നത് വര്‍ഗ്ഗീയ അജണ്ടയാണെന്നും വിപണിയില്‍ വര്‍ഗ്ഗീയത കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വി.എസ് സഭയില്‍ പറഞ്ഞു. ഈ പോക്കു പോയാല്‍ ബി.ജെ.പിയുടെ കാര്യം പോക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇതൊന്നും അറിയുന്നില്ലെങ്കില്‍ ഇടയ്ക്ക് Read More …

ഡിജിപിയുടെ ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന ഡിജിപിയുടെ ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഡിജിപി ഉത്തരവിലാണ് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ Read More …

തുറന്ന ബാറുകള്‍ പൂട്ടി, കോടതിയുമായി ഏറ്റുമുട്ടലിനില്ല

കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് എക്‌സൈസ് മന്ത്രി തുറന്ന ബാറുകള്‍ പൂട്ടി തിരുവനന്തപുരം: തുറന്ന ബാറുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ Read More …

ഇരട്ട നികുതി ഈടാക്കില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുമെന്നും, സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും അദ്ദഹേം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ധനമന്ത്രിയെ കാണാനെത്തിയത്. Read More …

ഇടതുപക്ഷ വിരോധംമൂലം മാധ്യമങ്ങള്‍ സര്‍ക്കാര്‍ മേന്‍മകള്‍ കണ്ടില്ലെന്നു നടിച്ചു: രഞ്ജിത്ത്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുമുന്നണി സര്‍ക്കാര്‍ അടുത്ത നാലുവര്‍ഷത്തിനപ്പുറത്തേക്ക് നീളണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് സംവിധായകന്‍ രഞ്ജിത്ത്. എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് ലക്ഷോപലക്ഷം മലയാളികള്‍ക്കൊപ്പം താനും ആഗ്രഹിച്ചിരുന്നു. ഭരണസംവിധാനം ഒരു ഈജിയന്‍ തൊഴുത്താണ്്. അത് വൃത്തിയാക്കുക എളുപ്പമല്ല. അതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ സര്‍ക്കാരിന്റെ Read More …

ശ്രീശാന്ത് രാഷ്ട്രീയത്തില്‍ സജീവമാകുന്നു

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന എസ്. ശ്രീശാന്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യക്തി ജീവിതത്തില്‍ ഇനി രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനമെന്ന് ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല ശ്രീശാന്ത്. എന്നാല്‍, Read More …