ക്രമസമാധന രംഗത്ത് കേരളം പൂര്‍ണവിജയം മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രമസമാധാന രംഗത്ത് കേരളം മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തിലാണ്? മുഖ്യമന്ത്രിയുടെ പരാമര്‍ശം.സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പി.ക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.പി. പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്., ബി.ജെ.പി., Read More …

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ : കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ Read More …

സി.പി.ഐയുടേത് മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മുമായി ഞങ്ങള്‍ തര്‍ക്കത്തിലല്ല. ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലാണുണ്ടാവുന്നത്. സ്വതന്ത്ര രാഷ്ട്രീയകക്ഷി എന്ന നിലയില്‍ സ്വാഭാവികമായും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായങ്ങളുണ്ടാകും. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത്തരമൊരു Read More …

വിവരാവകാശ നിയമപ്രകാരം ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കാം സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍. 2009ലെ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി ബ്രാഞ്ച് വിവരാവകാശ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന, 2009ലെ ഡി.ജി.പി ജേക്കബ് പുന്നൂസിെന്റ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് Read More …

കന്നുകാലി വില്‍പ്പന നിരോധനം ജനങ്ങളോടുള്ള യുദ്ധം; മോഡി ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവല്ല: വി എസ്

തിരുവനന്തപുരം: കന്നുകാലികളുടെ വില്‍പ്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം Read More …

സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബീരാനെ മാറ്റിയത്. ഡിജിപി ടി.പി. സെന്‍കുമാറിനു വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബീരാനെ ഒഴിവാക്കുന്നതെന്നാണു സൂചന. പത്തുവര്‍ഷത്തിലേറെയായി സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിച്ചിരുന്നതു ഹാരിസ് ബീരാനാണ്.   ഗതാഗതവകുപ്പ് ഔദ്യോഗികമായി ഇക്കാര്യം ഹാരിസ് ബീരാനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ Read More …

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെഫോണ്‍ പദ്ധതിയ്ക്ക് തുടക്കം

തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെഫോണ്‍ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 കോടി ചിലവിലാണ് കെഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ പുതിയ ഒപ്റ്റിക്കല്‍ ശൃംഖല സ്ഥാപിക്കുകയാണ്. ഓരോ വര്‍ഷവും പൊതുസ്ഥലത്ത് 1000 സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കും. ആദ്യ രണ്ടു വര്‍ഷം പദ്ധതി നടപ്പിലാക്കേണ്ട സ്ഥലങ്ങള്‍ Read More …

റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റരുത്; നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ പ്രമേയം പാസാക്കി. റബറിന്റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഭേദഗതിയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനം അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആസ്ഥാനം മാറ്റില്ലെന്ന പ്രതികരണമാണ് വാണിജ്യമന്ത്രി Read More …