മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പാര്‍ട്ടി ക്ഷേമം മാത്രമാണ് സര്‍ക്കാരും ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റവും, ബന്ധു നിയമനവും ഒക്കെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. വികസനത്തിന്റെ അല്ല വിവാദങ്ങളുടെ ഒരു വര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥ പോര്: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലുള്ള ഉദ്യോഗസ്ഥ പോര് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയ നോട്ടീസ് നല്‍കി. വി.ഡി. സതീശനാണ് പ്രതിപക്ഷത്തുനിന്നു നോട്ടീസ് നല്‍കിയത്.   എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി വി.ഡി. സതീശന്‍ സംസാരിക്കുന്‌പോള്‍ സ്പീക്കര്‍ ഇടപ്പെട്ടതിനെ Read More …

വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവതരം മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ വ്യവസായി ഗൗതം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു, Read More …

ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജം: രാജു നാരായണസ്വാമി

തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതയുദ്ധം രൂക്ഷം. കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി രംഗത്തെത്തി. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി. കൂടാതെ ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ച് വകുപ്പില്‍ നിയമനം നടത്തിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി Read More …

കോടിയേരിക്കും സംശയം; വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ എന്ത്‌നിക്ഷിപ്ത താല്‍പ്പര്യം ആരോപണം ശരിവെക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവന. എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ Read More …

ലാവലിനില്‍ സിഎജി റിപ്പോര്‍ട്ട് ഉപയോഗിച്ച് ആഞ്ഞടിച്ച ഉമ്മന്‍ ചാണ്ടിക്ക് വന്‍ തിരിച്ചടി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെതിരെ രൂക്ഷമായ ‘ആക്രമണം’ അഴിച്ചുവിട്ട പ്രതിപക്ഷത്തിന് ഓര്‍ക്കാ പുറത്തുള്ള തിരിച്ചടിയായി വിഴിഞ്ഞം കരാറിലെ സി എ ജി റിപ്പോര്‍ട്ട്. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് വിഴിഞ്ഞം കാരാറെന്ന് ചൂണ്ടിക്കാട്ടിയ സി എ ജി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ആരെങ്കിലും കോടതിയില്‍ Read More …

എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌ക്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌ക്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടായിരിക്കില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇടത് ബദല്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. Read More …

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം; ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങിനെ പറയാന്‍ പാടില്ല, ആ സ്ഥാനത്ത് ഇരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് യോഗ്യതയില്ലന്നും മന്ത്രി അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ Read More …