അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസിന്റെ പൂര്‍ണ്ണരൂപം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കപ്പ് നേടാന്‍ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്ന കേരള ബഌസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍. മലയാളികള്‍ സ്‌നേഹിക്കുന്ന മലയാളികളെ സ്‌നേഹിക്കുന്ന Read More …

വ്യവസായ വളര്‍ച്ചക്ക് തിരിച്ചടിയാകുന്നു

കോഴിക്കോട്  വിമാനത്താവളങ്ങള്‍ ആവശ്യത്തിനുണ്ടെങ്കിലും റോഡുകള്‍ വികസിക്കാത്തത് സംസ്ഥാനത്ത് യാത്രാ ദുരിതമുണ്ടാക്കുകയാണ്. കേരളത്തിലെത്തുന്ന വ്യവസായികള്‍ ഇതില്‍ മനംമടുത്തു മടങ്ങുന്ന അവസ്ഥയുണെന്നും മുഖ്യമന്ത്രി പിണറായ് വിജയന്‍ പറഞ്ഞു. കോഴിക്കോട് പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ കുറച്ചുപേര്‍ വിഷമമനുഭവിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുമാത്രം കണ്ട് അടിസ്ഥാന സൗകര്യവികസനം വേണ്ട എന്നുവയ്ക്കാനാകില്ല. ആളുകളുടെ വിഷമവും കണക്കിലെടുത്ത് Read More …

ന്യൂനപക്ഷത്തെ അടുപ്പിക്കാന്‍ ബി ജെ പി

2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബിജെപിയുടെ ചരല്‍ക്കുന്ന് ക്യാമ്ബ്. രാഷ്ട്രീയ പ്രചാരണത്തിനൊപ്പം പരിസ്ഥിതി വിഷയങ്ങളിലും സജീവമായി ഇടപെടാന്‍ പ്രാദേശിക സമിതികള്‍ രൂപീകരിക്കും. മത ന്യൂനപക്ഷങ്ങളെ പാര്‍!ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടരും. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപി Read More …

വിദ്യാര്‍ഥിക്ക് നേരിട്ടത് ക്രൂര റാഗിംഗ്

നാട്ടകം പോളിടെക്‌നിക് കോളെജില്‍ നിന്നൊരു റാംഗിംഗ് വാര്‍ത്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വസ്ത്രം അഴിപ്പിച്ചശേഷം അന്‍പത് പുഷ്അപ്പും നൂറു  സിറ്റ്അപ് എടുപ്പിച്ചു. കുഴഞ്ഞെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിപ്പിച്ച് മദ്യം നല്കി.  തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചു. റാഗിംഗിനിരയായ ഇരിങ്ങാലക്കുട സ്വദേശിയായ അവിനാഷാണിപ്പോള്‍ കുടുപ്പിച്ച മദ്യത്തിലെ വിഷാംശമൂലം വൃക്ക തകരാറിലായി തൃശൂരെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. ഒന്നാം Read More …

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല: എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതോത്പാദനത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍: പിടിയിലായവരില്‍ ദമ്പതികളും

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം കൊച്ചിയില്‍ വീണ്ടും പിടിയില്‍. തമ്മനം കാരണക്കോടം സംഗീത കമ്പനിക്കു സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റെയ്ഡില്‍ മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കലൂര്‍ വല്ലേപ്പറമ്പില്‍ വി.പി.ദിനു (32), ഭാര്യ അനു ദിനു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്‌കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28) Read More …

നിര്‍ഭാഗ്യകരമാണെന്ന് കമല്‍

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചലച്ചിത്രമേള ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് Read More …

ചലച്ചിത്രമേള: കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ക്യൂ നിന്ന് സിനിമ കാണാനെത്തിയവര്‍ക്ക് സീറ്റ് കിട്ടാതായതോടെ കൈരളി തിയ്യറ്ററില്‍ സംഘര്‍ഷം. ഡെലിഗേറ്റുകളുടെ ബഹളം മൂലം ഈജിപ്തില്‍ നിന്നുള്ള ചിത്രമായ മുഹമ്മദ് ഡിയാബിന്റെ ക്ലാഷിന്റെ പ്രദര്‍ശനം അര മണിക്കൂര്‍ വൈകി. സാധാരണ നിലയില്‍ തിയ്യറ്ററിലെ നാല്‍പത് ശതമാനം സീറ്റുകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാനാവുക. ബാക്കിയുള്ളവര്‍ തിയ്യറ്ററില്‍ ക്യൂ നിന്നു കാണണം. എന്നാല്‍, കാലത്ത് Read More …