Category: Thrissur
സോനയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്ന 6 വയസ്സുകാരിയുടെ ചികിത്സയ്ക്കുളള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി. പട്ടിക്കാട് എടപ്പലത്തെ ബാബു ലീന ദമ്ബതികളുടെ മകള്‍ സോനമോളുടെ ചികിത്സയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ 6 വയസ്സുകാരി സോനയെ മാര്‍ച്ച് 18നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികിത്സിച്ച Read More …
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ല: നിലപാടിലുറച്ച് കളക്ടര്‍ ടി.വി.അനുപമ
തൃശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമ. ആന അക്രമാസക്തനാണ് അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ലെന്ന് കളക്ടര്‍ പറഞ്ഞു. മനുഷ്യരെയും ആനകളെയും കൊന്ന ആനയാണ് രാമചന്ദ്രന്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്ബില്‍ ആനയെ എഴുന്നെള്ളിക്കുമ്ബോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരു. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ജേക്കബ് തോമസ് മത്സരിക്കില്ല
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹത്തിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്ബലത്തെ ട്വന്റി-20 വൃത്തങ്ങള്‍ അറിയിച്ചു. ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി Read More …
മലയാള സാഹിത്യകാരി അഷിത അന്തരിച്ചു
തൃശൂര്‍ :പ്രശസ്ത മലയാള സാഹിത്യകാരി അഷിത(63) അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം അടയുന്നത്. ആര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം പഴയന്നൂരിലെ വീട്ടില്‍ എത്തിച്ചു. ബുധനാഴ്ച 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 1956ല്‍ തൃശൂരിലെ പഴയന്നൂരിലാണ് അഷിത ജനിക്കന്നത്. ദല്‍ഹിയിലും ബോംബെയിലൂമായി Read More …
യുവാക്കള്‍ക്കിടയില്‍ ഹൃദ്‌രോഗം കൂടുന്നു
ചാവക്കാട്: യുവാക്കള്‍ക്കിടയില്‍ ഹൃദ്‌രോഗം വര്‍ധിച്ചു വരികയാണെന്നും 25 വയസ്സില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്്ദന്‍ ഡോ.എം.കെ.മൂസകുഞ്ഞി ചൂണ്ടിക്കാട്ടി. സ്‌ക്കൂളുകളില്‍ കുട്ടികള്‍ക്ക് പഠനവിഷയമായി ഹൃദയാരോഗ്യസംരക്ഷണ രീതികളും ജീവിത ശൈലി രോഗ പ്രതിരോധ ബോധനവും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലിക്കുഴി നിംസ് ആശുപത്രി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനവും പൊതുജന Read More …
ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പ്
ചാലക്കുടി: ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക അറിയിച്ച് ചാലക്കുടി പാര്‍ലമെന്ററി കമ്മറ്റി രംഗത്തെത്തി. പി.രാജവിനെയും സാജു പോളിനേയും പരിഗണിക്കണിക്കണമെന്നാണ് ശുപാര്‍ശയുള്ളത്. ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കും. തുടര്‍ന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.
പരീക്ഷണ സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ല; മാനദണ്ഡം വിജയസാധ്യത മാത്രം: മുല്ലപ്പള്ളി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെയാണ് മല്സരിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും അവസരം നല്‍കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അധ്യക്ഷന്‍ മറുപടി. ഓരോ മണ്ഡലത്തിനും അനുയോജ്യരായ സ്ഥാനാര്‍ഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സര്‍വേ നടത്തിക്കഴിഞ്ഞു. യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25ന് ശേഷം പട്ടിക Read More …
