രാജ്യസുരക്ഷക്ക്​ ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ല- ട്രംപ്​

വാഷിങ്​ടണ്‍: രാജ്യസുരക്ഷക്ക്​ ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യു.എസ് പ്രസി‍ഡന്‍റ്​ ഡോണള്‍ഡ് ട്രംപ്. കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റേണ്ടിയിരിക്കുന്നു. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. 21ാം നൂറ്റാണ്ടിന്​ അനുയോജ്യമായ മാറ്റങ്ങള്‍ കുടിയേറ്റ നയത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂനിയനെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന Read More …

പത്മാവതിന് മലേഷ്യയില്‍ വിലക്ക്, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച്‌

വിവാദ ബോളിവുഡ് ചിത്രം പത്മാവതിന് മലേഷ്യയിലും വിലക്ക്. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി. മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പത്മാവത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ Read More …

എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജിവെച്ചു ; രാജിയില്‍ പങ്കില്ലെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍ : എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജിവെച്ചു. ആന്‍ഡ്രൂ മക്കാവെ നിലപാടുകളില്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചതിന് ശേഷമാണ് മക്കാവെ രാജി വെച്ചത്. എന്നാല്‍ രാജിക്ക് പിന്നില്‍ ട്രംപിന് പങ്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ആന്‍ഡ്രു മക്കാവെ ഹിലരി ക്ലിന്റണിനോട് താത്പര്യം കാണിക്കുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. Read More …

ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള സര്‍ക്കാര്‍ ചൈനയുടേത്; ഇന്ത്യക്ക് മൂന്നാം സ്ഥാനം

ദില്ലി: ജനങ്ങള്‍ക്ക് വിശ്വാസമുള്ള സര്‍ക്കാരുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ത്യക്കാരുടെ സര്‍ക്കാരിലുള്ള വിശ്വാസം 100ല്‍ 68 ആണ്. ഗ്ലോബല്‍ ട്രസ്റ്റ് ഇന്റക്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. 100ല്‍ 74 പോയിന്റുള്ള ചൈന ഒന്നാം സ്ഥാനത്തും, 71 പോയിന്റുള്ള ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ 2017ല്‍ ഒന്നാം റാങ്കില്‍ ഉണ്ടായിരുന്ന ഇന്ത്യ Read More …

രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരാനുള്ള പദ്ധതിയുമായി അമേരിക്ക

മികച്ച ടെക്നോളജി അപ്ഡേറ്റിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിംഗ് നീക്കങ്ങള്‍ക്കു തടയിടാനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുമെന്ന് അമേരിക്ക വ്യക്തമാക്കി. രാജ്യത്തുടനീളം അതിവേഗ 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരിക എന്നതാണ് പ്രധാനമായും അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്. അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ് വര്‍ക്ക് വഴി ഫോണ്‍ ചോര്‍ത്തല്‍ അവസാനിപ്പിക്കാനാണു നീക്കമെന്നും, ഇത്തരമൊരു നീക്കം താഴേത്തട്ടില്‍ നിന്ന് Read More …

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

മനാമ:അനധികൃത താമസക്കാര്‍ക്കായി കുവൈത്ത് 25 ദിവസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. 29 മുതല്‍ ഫെബ്രുവരി 22 വരെ നീളുന്ന പൊതുമാപ്പ് കാലയളവില്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ കഴിയും. രാജ്യം വിടുന്നവരെ കരിമ്ബട്ടികയില്‍പ്പെടുത്തില്ല. അവര്‍ക്ക് നിയമവിധേയമായി കുവൈത്തിലേക്ക് വീണ്ടും തൊഴില്‍ വിസയില്‍ വരാമെന്നും ആഭ്യന്തര Read More …

ഇന്ത്യന്‍ വംശജനായ പുതിയ ജിഹാദി ജോണിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി

വാഷിംഗ്ടണ്‍: ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സിദ്ധാര്‍ത്ഥ ധറിനെ അമേരിക്ക ആഗോള ഭീകരരരുടെ പട്ടികയില്‍ പെടുത്തി. ധറിനെ കൂടാതെ ബെല്‍ജിയം – മൊറോക്കോ പൗരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ ധര്‍ ബീഹാറുകാരനോ ബംഗാളുകാരനോ ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇയാള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച്‌ അബു റുമായ്സാഹ് Read More …

ഇസ്രയേല്‍ വിരുദ്ധ ട്വീറ്റ്​ വിവാദം: ഹിജാബിട്ട മോഡല്‍ പരസ്യത്തില്‍ നിന്ന്​ പിന്‍വാങ്ങി

ഹെയര്‍ കെയര്‍ പരസ്യത്തില്‍ ഹിജാബണിഞ്ഞ്​ പ്രത്യക്ഷപ്പെട്ട്​ ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡല്‍ വിവാദത്തെ തുടര്‍ന്ന്​ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങി. 2014ല്‍ ഇസ്രായേലിനെതിരായി പോസ്​റ്റ്​ ചെയ്​ത ട്വീറ്റാണ്​ അമിനക്ക്​ വിനയായത്​. ഇസ്രയേലിലടക്കം ഉപഭോക്​​താക്കളുള്ള ലോറിയല്‍ എന്ന കമ്ബനിയുടെ സൗന്ദര്യ വര്‍ധക പരസ്യത്തിലാണ്​ അമിന പ്രത്യക്ഷപ്പെട്ടത്​.​ ഒരു ബ്രിട്ടീഷ്​ ബ്ലോഗറാണ്​ ഹിജാബ്​ ധരിച്ച അമിന ലോറിയലി​​​െന്‍റ പരസ്യത്തില്‍ Read More …