കൊറോണ: വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരം, തൃശൂരില്‍ അടിയന്തര യോഗം

തിരുവനന്തപുരം: ചൈനയില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി Read More …

ഈ മണ്ണില്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം > ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തസാക്ഷി ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാന്ധിജിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു യഥാര്‍ത്ഥ ദേശസ്നേഹികള്‍ക്ക് അതിനെ മറികടക്കാന്‍ കഴിയണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തമസ്കരിക്കുവാനും അതുമായി ബന്ധപ്പെട്ട വസ്‌തുതകള്‍ വക്രീകരിക്കുവാനുമുള്ള Read More …

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹി ആദര്‍ശ് നഗറില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ വിദ്വേഷം മൂലം ഒരു വിജയം നേടാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജയിച്ചാലും അത് അംഗീകരിക്കില്ലെന്നുംരാജ്‌നാഥ് സിങ് Read More …

കാഴ്ച വൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകന് 60 വര്‍ഷം കഠിനതടവ്; രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്‌കൂളില്‍ വെച്ച്‌ അധ്യാപകന്‍ പീഡിപ്പിച്ചത്. മറ്റു Read More …

ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ അ​ടി​ച്ചു​വീ​ഴ്ത്തി പ​ണം ത​ട്ടി​യ​വ​ര്‍ അ​റ​സ്റ്റി​ല്‍

ആ​ലു​വ: ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ അ​ടി​ച്ചു​വീ​ഴ്ത്തി 3,100 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്രതികള്‍ പോലീസ് പി​ടി​യി​ലാ​യി. നി​സാ​ര്‍ ഹ​നീ​ഫ, ര​തീ​ഷ് സു​കു​മാ​ര​ന്‍, അ​നി​ല്‍​കു​മാ​ര്‍ വി​ജ​യ​ന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

‘സംയുക്തസമരം പാടില്ലെന്ന വാദം സാധൂകരിക്കപ്പെട്ടെന്ന്’ മുല്ലപ്പള്ളി

മാനന്തവാടി: ഇടതുപക്ഷവുമായി സഹകരിച്ചുള്ള സമരം പാടില്ലെന്ന തന്‍റെ നിലപാടിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നിയമസഭയിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു . ഇന്നലെ നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്തുകഴിഞ്ഞാല്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ എന്താണെന്ന് വ്യക്തമാവും. ഇടതുമുന്നണിയുടെ മനുഷ്യമഹാശ്യംഖല കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ Read More …

” ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ,ഇതാണ് മോദിയുടെ ലക്ഷ്യം” : രാഹുല്‍

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച്‌ നയിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് അദ്ദേഹം കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റര്‍ ദൂരത്തില്‍ ഗാന്ധി ലോംഗ് മാര്‍ച്ച്‌ നയിച്ചത്. ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ രംഗത്തെത്തി . Read More …

അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദി; വീണ്ടും വിദ്വേഷപ്രസംഗവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ നേതാക്കളുടെ വാക്കുകള്‍ അതിര് കടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ കണക്കാതെയാണ് ബിജെപി എംപി പര്‍വേശ് വര്‍മ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ തീവ്രവാദിയാണെന്നാണ് ഇത്തവണ പര്‍വേശ് വര്‍മ്മ പറഞ്ഞത്. കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയും വിവാദ പരാമര്‍ശം നടത്തിയിരുന്നു. കെജ്രിവാള്‍ Read More …