ഡല്‍ഹിയില്‍ തീപിടുത്തം: ഫാക്ടറികെട്ടിടത്തില്‍ നിന്ന് വീടുകളിലേക്ക് തീപടര്‍ന്നു, 32 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആനന്ത് ഗഞ്ചില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. അന്‍പതോളം പേരെ രക്ഷപെടുത്തിയെങ്കിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്നു; മലപ്പുറത്ത് ദമ്ബതികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത്(47)ഭാര്യ സുഹറ(39)എന്നിവരാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്. മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍വെച്ച്‌ മരിച്ചിരുന്നു. മരണ സമയത്ത് Read More …

ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി

ലക്‌നോ: ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത് പ്രതികള്‍ തീവച്ചു കൊന്ന പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ഉന്നാവോയില്‍ എത്തിയത്. തുടര്‍ന്ന് പ്രിയങ്ക പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച്‌ പിന്തുണ നല്‍കി. മാത്രമല്ല പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കാതിരുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് ഉന്നാവോയില്‍ മുമ്ബ് സമാനരീതിയില്‍ സംഭവം ഉണ്ടായിട്ടും Read More …

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ; 17 കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു, അമ്മാവന്റെ ഭാര്യ അടക്കം നാലുപേര്‍ പിടിയില്‍

കൊല്ലം : കൊല്ലത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയത്. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്. കൂടാതെ കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ച വെച്ചതായി Read More …

ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ട സാഹചര്യമില്ല: ഡീന്‍ കുര്യാക്കോസ്

ലോക്‌സഭയില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി പ്രശ്‌നമുണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ സഭാരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിയും കേരള എംപിമാരും Read More …

രക്തത്തിനായി മുറവിളിക്കുകയല്ല പാര്‍ലമെന്‍റിന്‍റെ ചുമതല -ശശി തരൂര്‍

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന സംഭവത്തെ പാര്‍ലമെന്‍റില്‍ നിരവധി എം.പിമാര്‍ അഭിനന്ദിച്ച സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രക്തത്തിനായി മുറവിളിക്കുകയല്ല പാര്‍ലമെന്‍റിന്‍റെ ചുമതലയെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. നിയമങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടവരാണ് ജനപ്രതിനിധികള്‍. അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന ആവശ്യം എല്ലാവര്‍ക്കുമുണ്ടാകും. Read More …

ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നു; കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരും: പിണറായി വിജയന്‍

തിരുവനന്തപുരം : ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിന്‍ കന്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്ബനിയുമായി ഉടന്‍ Read More …

103 ക്രിമിനലുകളെ കൊന്നു; രണ്ടു വര്‍ഷത്തെ കണക്ക് എണ്ണി പറഞ്ഞ് യുപി പോലീസ്

യുപിയില്‍ പീഡന കൊലപാതക കേസുകള്‍ വര്‍ദ്ധിക്കേ പോലീസ് ഉറക്കത്തിലാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പോലീസ്. രണ്ടു വര്‍ഷത്തിനിടെ 103 ക്രിമിനലുകളെയാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഹൈദരാബാദിലെ ക്രൂരതയ്ക്ക് കാരണമായ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ യുപി പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡല്‍ഹി, യുപി പോലീസുകാര്‍ ഹൈദരാബാദ് പോലീസിനെ കണ്ടു പഠിക്കണമെന്നുമായിരുന്നു Read More …