വാളയാര്‍ കേസ്: പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്; രമേശ് ചെന്നിത്തല

പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്. ഇപ്പോഴും കേസില്‍ അനാസ്ഥ തുടരുകയാണ്. വീണ്ടും അന്വേഷിക്കണമെന്ന് സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാവുന്നതാണ്. മുഖ്യമന്ത്രി കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് പകരം കുടുംബത്തെ തിരുവനന്തപുരം വരെ കൊണ്ടുപോയത് ചിലരുടെ രാഷ്ട്രീയ താത്പര്യം വെച്ചാണ്.’ – ചെന്നിത്തല പറഞ്ഞു. Read More …

മലയാലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട: മലയാലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വിമാന സര്‍വീസുകള്‍ റദ്ദാക്കി ഗള്‍ഫ് വിമാന കമ്ബനി : ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഉള്‍പ്പെടുന്നു

മസ്‌ക്കറ്റ് : ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതിനാലാണ് നവംബര്‍ 30 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത്. ഇതിനാല്‍ ഏതന്‍സ്, ജയ്‍പൂര്‍, ദുബായ്, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‍കോ,തെഹ്‍റാന്‍, Read More …

തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിന് ഇരയായി

രാമനാഥപുരം: തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിയെയാണ് കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപെട്ടു ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ എഴുപരും കൗമാരക്കാരാണ്. മാനോദൗര്‍‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടിയില്‍ ചികില്‍സ തേടിയെത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയതായിരുന്നു. പിന്നീട് കുട്ടിയെ Read More …

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍

കോതമംഗലം: പ്രണയം നടിച്ച്‌ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടപ്പടി മുട്ടത്തുപാറ ശരത്ത് (21) ആണ് അറസ്റ്റിലായത്. പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വ്യാഴാഴ്ച പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്തു.

വയനാടും പെട്ടു; നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവ്

കല്‍പ്പറ്റ: വയനാട്ടില്‍ നിയമം കാറ്റില്‍ പറത്തി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവ്. കൊച്ചിയില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഇത്. വൈത്തിരി താലൂക്കില്‍ നിലം നികത്തി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭൂമി ഉടന്‍ പഴയ സ്ഥിതിയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി സബ് കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഒരു വര്‍ഷം Read More …

പൊ​ന്‍കു​ന്നം സ്വ​ദേ​ശിനി ദോ​ഹ​യി​ല്‍ നി​ര്യാ​ത​യാ​യി

ദോ​ഹ: കോ​ട്ട​യം പൊ​ന്‍കു​ന്നം മാ​ധ​വ​ശ്ശേ​രി അ​ച്ചാ​മ്മ എ​ബ്ര​ഹാം (69) ദോ​ഹ​യി​ല്‍ നി​ര്യാ​ത​യാ​യി.ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലെ മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു. ഏ​റെ നാ​ളാ​യി അ​ര്‍ബു​ദ​ബാ​ധി​ത​യാ​യി​രു​ന്നു. പ​രേ​ത​നാ​യ എ​ബ്ര​ഹാ​മാ​ണ് ഭ​ര്‍ത്താ​വ്. മ​ക്ക​ള്‍: അ​ജി​ത് (ക​മേ​ഴ്സ്യ​ല്‍ ബാ​ങ്ക്, ദോ​ഹ), അ​നി​ത (സ്വ​കാ​ര്യ ക​മ്ബ​നി ഉ​ദ്യോ​ഗ​സ്ഥ). ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അയോധ്യാ: യു.പിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യം കനത്ത ജാഗ്രതയിലാണ്. അയോധ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിര്‍ദേശം. ഉത്തര്‍പ്രദേശിലേക്കുമാത്രം നാലായിരത്തോളം അര്‍ധസൈനികരെ വിധി പറയുന്നതിന് മുന്നോടിയായി സുരക്ഷ Read More …