പത്തനംതിട്ടയില്‍ വനിതാ പൊലീസ് സ്റ്റേഷന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി
കോന്നി : പത്തനംതിട്ടയില്‍ വനിതാ പൊലീസ് സ്റ്റേഷന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 19 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഷന് ഓഫീസര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കും. 2 എസ്ഐമാര്‍, 5 വനിതാ സീനിയര്‍ സിവില്‍ ഓഫീസര്‍മാരും, 10 വനിതാ സിവില്‍ ഓഫീസര്‍മാരും, ഒരു ഡ്രൈവറും ഉള്‍പ്പെടുന്നതാണ് തസ്തികകള്‍. ഇതില്‍ 14 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചവയാണ്. 5 തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെയാണ് ക്രമീകരിക്കുക. Read More …
