വനിതാ കമ്മീഷന്‍ സഭാ വിശ്വാസികളുടെ കൂടെ നില്‍ക്കുന്നു; നീതി കിട്ടില്ലെന്ന് ഉറപ്പായി; എംസി ജോസഫൈന് എതിരെ ലൂസി കളപ്പുര

വയനാട്: തനിക്ക് സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് വിമര്‍ശിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. നീതികിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്നും അവര്‍ പ്രതികരിച്ചു. സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മീഷന്‍ അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നടിച്ചു. വനിതാ കമ്മീഷന്‍ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ Read More …

ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനചര്‍ച്ചകള്‍ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണെന്നും ഭീകരവാദസംഘടനകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാനുള്ള താല്‍പ്പര്യം ട്രംപ് നേരത്തെയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കശ്മീര്‍, പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും ഉഭയകക്ഷി Read More …

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തം; തൊഴില്‍ നഷ്ടമാകുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ വന്‍ തോതില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ പ്രതിവര്‍ഷം 1,468 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും 492 സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി (NLO.sa) ഏജന്‍സി തയാറാക്കിയ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. സ്വദേശിവല്‍ക്കരണം ശക്തമായതോടെ സൗദിയില്‍ വിവിധ Read More …

‘അടൂര്‍ പ്രകാശിന്റെ നിലപാടിനോട് ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും യോജിക്കാന്‍ സാധിക്കില്ല’; കുറിപ്പ് വൈറല്‍

വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് പ്രവര്‍ത്തകര്‍ മനസിലാക്കണം. അടൂര്‍ പ്രകാശിന്റെ നിലപാടിനോട് ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും യോജിക്കാന്‍ സാധിക്കില്ല . പാര്‍ട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. ഒരു മണ്ഡലവും ഒരു നേതാവിനും എഴുതി വച്ചതല്ല എന്ന് മനസിലാക്കണം. പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ പാര്‍ട്ടി യില്‍ നിന്ന് പുറത്ത് പോകണം.

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈത്ത് യാത്രയയപ്പ് നല്‍കി

കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈത്ത്, തങ്ങളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അസോസിയേഷന്‍റെ സീനിയര്‍ മെംബറും രെക്ഷാധികാരിയുമായിരുന്ന അലക്സാണ്ടര്‍ കെ. വിയ്ക്കും, സീനിയര്‍ എക്സിക്യൂട്ടീവ് മെംബര്‍ ജോമി പി ജോര്‍ജ്ജിനും അബ്ബാസിയാ ഹൈ – ഡെയിന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ യാത്ര അയപ്പ് നല്‍കി. ജില്ലാ അസോസിയേഷന്‍ പ്രസിഡന്‍റ് ഉമ്മന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ഉമ്മന്‍ Read More …

എംഎല്‍എമാരെ എംപിമാരാക്കിയത് ജനത്തിന് ഇഷ്ടപ്പെട്ടില്ല: മുരളീധരന്‍

കോഴിക്കോട്: എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന സൂചന ഉപതെരഞ്ഞെടുപ്പു ജനവിധിയില്‍നിന്നു വ്യക്തമാണെന്ന് കെ മുരളീധരന്‍ എംപി. പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു. വട്ടിയൂര്‍ക്കാവിലേത് ഉള്‍പ്പെടെയുള്ള ജനവിധികള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും വ്യക്തമാണ്. എംഎല്‍എമാരെ രാജിവയ്പിച്ച്‌ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞതിന് ഒരു കാരണം അതാണ്. Read More …

കൂടത്തായി കൊലപാതകക്കേസ്; ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്

കൂടത്തായി: കൂടത്തായി കൊലപാതകക്കേസ്‌വഴി തിരിവിലേക്ക്. ജോളിയുടെ കാറില്‍ നിന്നും പോലീസ് കണ്ടെത്തിയത് പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു .കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നാണ് റിപ്പോര്‍ട്ട് വന്നത്. കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജോളിയുടെ കാറില്‍ നിന്നും സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. ഡ്രൈവര്‍ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല Read More …

‘മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്‌എസ് തിരുത്തുന്നത് നല്ലതാണ്’; എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് മന്ത്രി എംഎം മണി. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍എസ്‌എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ Read More …