ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു; എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റിന്റെ കസേര തെറിച്ചു

ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത എന്‍ എസ് എസ് നേതാവിനെ പുറത്താക്കി. മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റിനെതിരെയാണ് സംഘടന നടപടി എടുത്തത്. കോട്ടയത് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് മീനച്ചില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായരായിരുന്നു. Read More …

‘ഞങ്ങളിവിടെ ഉണ്ട്’; കപില്‍ സിബലിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) സമർപ്പിക്കപ്പെട്ട ഹരജികള്‍ തീർപ്പാക്കുന്നതുവരെ പൗരത്വ അപേക്ഷകളുമായി മുമ്ബോട്ടു പോകരുതെന്ന ആവശ്യവുമായി അഭിഭാഷകൻ കപില്‍ സിബല്‍. സുപ്രിം കോടതി ഹരജികള്‍ പരിഗണിച്ച വേളയിലായിരുന്നു സിബലിന്റെ ആവശ്യം. അത്തരത്തില്‍ നീക്കങ്ങളുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ സിബലിനോട്, ഞങ്ങളിവിടെ ഉണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ മറുപടി. ഹരജികളില്‍ Read More …

കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അണേല ഊരാളി വീട്ടില്‍ പ്രജിത്തിന്റെയും ഗംഗയുടെയും മകന്‍ അമല്‍ സൂര്യ(27)നെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.യുവാവിനൊപ്പം ഇന്നലെ രാത്രിയില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് Read More …

കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവന്തപുരം: ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.ബിജെപി ആദ്യം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു. ബിജെപി തമിഴ്‌നാട്ടിനും കേരളത്തിനും എതിരെ വിഷം തുപ്പുകയാണ്. തങ്ങളിത് ഒരിക്കലും ക്ഷമിക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നായിരുന്നു ശോഭ കരന്ദലജെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ Read More …

കാട്ടാക്കടയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു.

കാട്ടക്കട:തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് സംഭവം. വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ലഹരി മാഫിയ Read More …

കേരളത്തില്‍ നാളെ മുതല്‍ വേനല്‍ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ജനപ്രതിനിധികള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിl സംസ്ഥാന നിയമസഭയിലെ എം എല്‍ എ മാരും രാജ്യസംഭ അംഗങ്ങളും തല്‍സ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹര്‍ജി നല്‍കിയത്. എം എല്‍ എ മാരായ കെ രാധാകൃഷ്ണന്‍, കെ കെ ശൈലജ, ഷാഫി പറമ്പില്‍, എം മുകേഷ്, Read More …

ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി;ബിനോയ് വിശ്വം

ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി, തൃശ്ശൂരില്‍ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടു. മോദിക്ക് മാത്രമേ ഇതിന് കഴിയൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് എല്ലാം. പഴയ ചാക്കിനെക്കാള്‍ കഷ്ടമാണ് മോദിയുടെ ഗ്യാരന്റി. വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ പറഞ്ഞയച്ചത് രാഷ്ട്രീയമായ Read More …