തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ

സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും രേഷ്മ പറഞ്ഞതായി വിവരം.പ്രാഥമിക പരിശോധനയില്‍ പത്ത് പേലെ രേഷ്മ വിവാഹം ചെയ്തതായാണ് കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. Read More …

യുവേഫ നേഷൻസ് ലീഗ് 2025 കിരീടം പോർച്ചുഗലിന്

ഫൈനലില്‍, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയില്‍ പിരിഞ്ഞതിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് സ്പെയിനെ തോല്‍പ്പിച്ചാണ് പോർച്ചുഗല്‍ ജേതാക്കളായത്. 21-ാം മിനിറ്റില്‍ മാർട്ടിൻ സുബിമെൻഡിയുടെ ഗോളില്‍ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റില്‍ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളില്‍ പോർച്ചുഗല്‍ സമനില പിടിച്ചു. ആദ്യ Read More …

സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു.

ഈ ആഴ്ച്ച കേരളത്തില്‍ കാലവർഷം സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ കഴിഞ്ഞ് കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. കാലവർഷകാറ്റിന്റെ ശക്തി കുറഞ്ഞതാണ് സമീപ ദിവസങ്ങളില്‍ കാലവർഷം ദുർബലമാകാൻ കാരണമായത്. കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. Read More …

ശ്രീചിത്ര ആശുപത്രിയിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും ശസ്ത്രക്രിയകള്‍ രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.

മാധ്യമങ്ങളില്‍ വന്നയത്ര ഗൗരവം വിഷയത്തിന് ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികള്‍ക്ക് ഉണ്ടായിട്ടുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളനുസരിച്ച്‌ രോഗികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയില്‍ മുന്നോട്ട് പോകാനുള്ള തീരുമാനമായെന്നും പറഞ്ഞു. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡെമോക്രാറ്റുകളെ പിന്തുണച്ചാല്‍ ഫലം അനുഭവിക്കേണ്ടിവരും’; ഇലോണ്‍ മസ്‌കിന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, പ്രമുഖ ബിസിനസ്മാന്‍ ഇലോണ്‍ മസ്‌കിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചാല്‍ ‘വളരെ ഗുരുതരമായ ഫലങ്ങള്‍’ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. ഇലോണ്‍ മസ്‌ക് അമേരിക്കയിലെ പ്രമുഖ സംരംഭകനും, ടെസ്ലയും സ്‌പേസ് എക്‌സും പോലുള്ള കമ്പനികളുടെ ഉടമയുമാണ്. ഇതിനോടകം തന്നെ അദ്ദേഹം Read More …

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്. വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു.ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്.ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട Read More …

തൃശൂർ പടിയൂരില്‍ യുവതിയെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യ ഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസില്‍ Read More …