ഡോ.അബ്ദുറഹീം ഈദിയുമായിബഷീറലി തങ്ങള്‍ കൂടിക്കാഴ്ച നടത്തി

മക്ക:വിശുദ്ധ മക്ക ഹറം ശരീഫിലെ മതകാര്യ വിദ്യാഭ്യാസ മേധാവിയും ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ പ്രൊഫസറുമായ അബൂ റാശിദ് ഡോ. അബ്ദുല്‍ റഹീം ഈദിയുമായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മക്കയില്‍ കൂടിക്കാഴ്ച നടത്തി. മക്ക ഹറം ശരീഫ് കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ വിശദീകരിച്ച ഡോ. അബ്ദുറഹീം ഈദി കേരളത്തിലെ മത വിദ്യിഭ്യാസ Read More …

യുവതികള്‍ പുകവലിക്കുന്നത് നോക്കിയയുവാവിനെ കുത്തികൊന്നു

മുംബൈ-രണ്ട് യുവതികള്‍ പുകവലിക്കുന്നത് കണ്ട് രൂക്ഷമായി നോക്കിയ യുവാവിനെ യുവതികളുടെ സുഹൃത്ത് കുത്തികൊന്നു.നാഗ്പൂരിലാണ് സംഭവം.പാന്‍കടക്ക് മുന്നില്‍ നിന്ന് യുവതികളായ ജയശ്രീ പാണ്ഡെയും സബിത സേറയും പുകവലിക്കുകയായിരുന്നു.ഇത് കണ്ട് രൂക്ഷമായി നോക്കിയ 28 കാരനായ രഞ്ജിത് റാത്തോഡിനെ യുവതികള്‍ ചോദ്യം ചെയ്തു..യുവാവിന്റെ മുഖത്തേക്ക് ഒരു യുവതി പുകച്ചുരുകള്‍ ഊതുകയും ചെയ്ത്.ഈ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി.ഇത് കണ്ട് Read More …

ഗള്‍ഫില്‍ പെരുന്നാള്‍ മറ്റന്നാള്‍,കേരളത്തില്‍ നാളെ അറിയാം

കോഴിക്കോട്:ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാളാകും.പെരിന്നാള്‍ നാളെയാകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ കൂടി വ്രതദിനമാണ്.മുപ്പത് ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.അതേസമയം.കേരളത്തില്‍ പെരുന്നാള്‍ എന്നാണെന്ന് നാളെ അറിയാം.നാളെ സൂര്യാസ്തമനത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ കേരളത്തിലും മറ്റന്നാള്‍ പെരുന്നാളാകും.അല്ലെങ്കില്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും പെരുന്നാള്‍.

സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനവിശ്വാസിയുടെ കടമ-ഖലീലുല്‍ ബുഖാരി

മലപ്പുറം:അല്ലാഹുവിന്റെ അപരാരമായ അനുഗ്രഹങ്ങളും ആത്മീയചൈതന്യവും നിറയുന്ന വിശുദ്ധ റമളാന്‍ പോലുളള വേളകളില്‍ ലോകസമാധാനത്തിനും ശാന്തിക്കുമായുള്ള പ്രാര്‍ത്ഥന വിശ്വാസികളുടെ കടമയാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല വിശ്വാസി, തന്റെ ഒപ്പമുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനും തളരുന്നവര്‍ക്ക് താങ്ങാവാനുമുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ലോകമെമ്പാടും Read More …

കൃത്യമായ രാഷ്ട്രീയ ബോധം നമുക്കുണ്ടാകണം- കാന്തപുരം

മലപ്പുറം-വ്രത വിശുദ്ധിയുടെ നാളുകളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നും സംരക്ഷിച്ചുള്ള ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്കു കഴിയേണ്ടതുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ല്യാര്‍ പറഞ്ഞു.മലപ്പുറം മഅ്ദിന്‍ സ്വാലാത്ത് നഗറില്‍ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയവിമലീകരണത്തിനായുള്ള ദിനരാത്രങ്ങളാണ് റമളാനിലൂടെ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നത്. ഖുര്‍ആന്‍ പാരായണവും ദാനധര്‍മവുമടക്കമുള്ള എല്ലാ തരം ആരാധനകളും അനുഷ്ഠാനങ്ങളും എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ Read More …

പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍

മലപ്പുറം: റമദാന്‍ 27ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ത്ഥനാ നഗരിയാണ് സ്വലാത്ത്‌നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണിത്.ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. Read More …

റമദാന്‍ 27ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം;സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

മലപ്പുറം: ലൈലതുല്‍ ഖദിര്‍ പ്രതീക്ഷിക്കപ്പെടുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് Read More …

മക്കയിലെ ഹറമില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍

മക്ക: പുണ്യറമദാനില്‍ വിശുദ്ധ മക്കയില്‍ തിരക്ക് വര്‍ധിച്ചതോടെ ഗ്രാന്റ് മസ്്ജിദില്‍ എത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ സൗദി ഭരണകൂടം ഒരുക്കി.വനിതാ തീര്‍ഥാടകരെ സഹായിക്കാനായി വനിതാ വളണ്ടിയര്‍മാരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.വനിതാ തീര്‍ഥാടകര്‍ക്ക് ഹറം പള്ളിയില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ച് മടങ്ങുന്നതുവരെയുള്ള സഹായങ്ങള്‍ ഇവര്‍ നല്‍കും.നമസ്‌കരിക്കാനുള്ള പ്രത്യേക സ്ഥലം,സംസം വെള്ളം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും സഹായമുണ്ടാകുമെന്ന് Read More …