ഹൈസ്കൂൾ പ്രവൃത്തിസമയം: ഈ ആഴ്ച വ്യക്തത വരുത്തുമെന്ന് മന്ത്രി

സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടിയതുമായി ബന്ധപ്പെട്ട് ഈ ആഴ്ചതന്നെ വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ‘സമയം നീട്ടുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്.അധ്യാപകസംഘടനകളുമായി ഉടൻ ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഉത്തരവുപ്രകാരം മുന്നോട്ടുപോകണം’– മന്ത്രി പറഞ്ഞു.

ദേശീയപാതയിലെ അപാകതകളെ കുറിച്ച് അന്വേഷിക്കാനുള്ള അധികാരം പി.എ.സിക്കുണ്ട്: വി ഡി സതീഷന്‍

കൊച്ചി: ദേശീപാതയിലെ അപാകതകള്‍ അന്വേഷിക്കാനുള്ള അധികാരം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കുണ്ട്. 150 സ്ഥലങ്ങളില്‍ അധികം വിള്ളലും വ്യാപകമായ നാശവും നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണ് ഉണ്ടായതെന്ന് വ്യക്തമാണ്. കേടിക്കണക്കിന് രൂപയുടെ അഴിമതിയുമുണ്ട്. അഴിമതിയെയും എന്‍ജിനീയറിംഗ് പിഴവുകളെയും കുറിച്ച് പഠിക്കാനുള്ള അധികാരം കെ.സി വേണുഗോപാല്‍ ചെയര്‍മാനായ പി.എ.സിക്കുണ്ട്. അവര്‍ അത് അന്വേഷിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രശ്‌നം? Read More …

മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു: സണ്ണി ജോസഫ് എംഎല്‍എ

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. Read More …

പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്. സംസ്ഥാനത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന സ്വയം വെളിപ്പെടുത്തലിലാണ് പി വി അന്‍വര്‍ എം എല്‍ എ ആയിരുന്നപ്പോള്‍ പൊലീസ് കേസെടുത്തത്. സൈബര്‍ Read More …

ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി

സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി. ഇന്ന് ദില്ലിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ചർച്ചയിലാണ് ഉറപ്പ്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ Read More …

ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികള്‍ക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈകോടതി.

പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈല്‍ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് ഹൈകോടതിയുടെ നിർദേശം. കേസിലെ ആറ് പ്രതികളെയും നിലവില്‍ കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. വിദ്യാർഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഹൈകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് നടപടി. പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി Read More …

മലപ്പുറം വിരുദ്ധ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പിണറായി വിജയനെന്ന് വി ഡി സതീശന്‍

നിലമ്പൂര്‍: മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് പിണറായി വിജയന്‍. മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമായി നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര്‍ ടീം ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും കുറിപ്പ് കൊടുത്തു. അതിനു പിന്നാലെ മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കി. ഇതിന് പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടായിരുന്നു. സംഘ്പരിവാര്‍ തീവ്രവാദത്തിന് കുടപിടിക്കുന്ന അഭിമുഖമാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയും Read More …

യു എസിനെതിരെ വൈറസ് ആക്രമണത്തിന് ചൈന: രണ്ടു പേര്‍ പിടിയില്‍

വാഷിംഗ്ടണ്‍: അപകടകാരികളായ വൈറസിനെ ചൈന അമേരിക്കയിലേക്ക് കടത്തിയെന്നത് വിവാദമാവുന്നു. ചൈനീസ് പൗരന്മാരായ രണ്ടുപേര്‍ക്കെതിരെ യു എസ് കോടതി കേസെടുത്തു.യുന്‍ക്വിങ് ജിയാന്‍, സുന്‍യോങ് ലിയു എന്നിവര്‍ക്കെതിരെയാണ് കേസ്. ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ്എന്ന ഫംഗസാണ് ഇവര്‍ യു എസിലേക്ക് കടത്തിവിട്ടതെന്നാണ് കണക്കാക്കുന്നത്. കരള്‍ Read More …