മക്കയിലെ ഹറമില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍

മക്ക: പുണ്യറമദാനില്‍ വിശുദ്ധ മക്കയില്‍ തിരക്ക് വര്‍ധിച്ചതോടെ ഗ്രാന്റ് മസ്്ജിദില്‍ എത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ സൗദി ഭരണകൂടം ഒരുക്കി.വനിതാ തീര്‍ഥാടകരെ സഹായിക്കാനായി വനിതാ വളണ്ടിയര്‍മാരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.വനിതാ തീര്‍ഥാടകര്‍ക്ക് ഹറം പള്ളിയില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ച് മടങ്ങുന്നതുവരെയുള്ള സഹായങ്ങള്‍ ഇവര്‍ നല്‍കും.നമസ്‌കരിക്കാനുള്ള പ്രത്യേക സ്ഥലം,സംസം വെള്ളം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും സഹായമുണ്ടാകുമെന്ന് Read More …

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കും

ന്യുദല്‍ഹി-ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതടക്കമുള്ള വാഗ്്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് ന്യായ് പത്ര് എന്ന പേരില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്.രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രതിരോധ സേനയിലേക്കുള്ള അഗ്്‌നിപഥ് റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കുമെന്നും പത്രികയില്‍ പറയുന്നു.ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ,സോണിയാ ഗാന്ധി,രാഹുല്‍ഗാന്ധി,പി.ചിദംബരം,കെ.സി Read More …

എക്‌സൈസ് പരിശോധനയില്‍ 3.78 ലക്ഷം രൂപയുടെവിദേശ മദ്യം പിടികൂടി

മലപ്പുറം-ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,78,560 രൂപയുടെ വിദേശ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എക്‌സൈസ് പരിശോധനയില്‍ പിടികൂടി. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 7,290 രൂപ വിലയുള്ള 4.1 ലിറ്റര്‍ വിദേമദ്യവും 19 ഗ്രാം കഞ്ചാവും ഏറനാട്ടില്‍ നിന്നും 9,900 രൂപയുടെ 6 ലിറ്റര്‍ വിദേശമദ്യവും 15 Read More …

റമദാന്‍ അവസാന പത്തില്‍,മക്കയിലും മദീനയിലും ജനസാഗരം

മക്ക:വിശുദ്ധ റമദാനിലെ അവസാന പത്തില്‍ ആത്്മീയ പുണ്യം തേടി മക്കയിലും മദീനയിലും എത്തിയിരിക്കുന്നത് ദശലക്ഷത്തിലേറെ പേര്‍.സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ശനിയാഴ്ച മുതല്‍ പുണ്യനഗരങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.മക്കയിലെ ഗ്രാന്റ് മോസ്‌കിലും മദീനയിലും പ്രവാചക പള്ളിയിലും രണ്ടു ദിവസമായി അനുഭവപ്പെടുന്നത് വലിയ തിരക്കാണ്.റമദാനിലെ ഏറ്റവും ശ്രേഷ്ടമായ അവസാനത്തെ പത്തുനാളികളില്‍ വിശുദ്ധ Read More …

ബൈക്കപകടത്തില്‍ പരിക്കേറ്റ്ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മലപ്പുറം-എടവണ്ണയില്‍ ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മുണ്ടേങ്ങരയിലെ കുമ്മങ്ങാടന്‍ റൈഹാന്‍ എന്ന ഇദ്രീസിന്റെ മകന്‍ ഫൈസാന്‍ മുഹമ്മദ് (8) ആണ് മരണപെട്ടത്. കഴിഞ്ഞ ഞാറാഴ്ച ബന്ധുവിന്റെ കൂടെ മാതൃവീട്ടിലേക്ക് നോമ്പുതുറക്ക് പോകുമ്പോള്‍ മമ്പാട് കറുകമണ്ണ വെച്ച് ബൈക്കും ഓട്ടോയും കൂടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചു വീണ ഫൈസാന് സാരമായി പരുക്കേറ്റു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ Read More …

വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റ്താണ്ടുന്ന ആടുജീവിതം

രചിക്കപ്പെട്ട കാലം മുതല്‍ വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റിനോട് പൊരുതുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം.ഇപ്പോള്‍ സിനിമയായി എത്തിയപ്പോഴും അതേ വിമര്‍ശനങ്ങള്‍ പുതിയ രൂപത്തില്‍ ഉയര്‍ന്നു വരുന്നു.2008 ല്‍ ആടുജീവിതം നോവല്‍ പുറത്തിറങ്ങിയ കാലത്ത് സാഹിത്യകാരന്‍മാര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും വലിയ തര്‍ക്കം നിലനിന്നിരുന്നു.ഇതൊരു നോവല്‍ അല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.നജീബിന്റെ ജീവിതകഥ പറയുന്ന ബെന്യാമിന്‍ അയാളുടെ ആത്്മകഥയാണ് എഴുതിയതെന്നും ഈ പുസ്തകം Read More …

റമദാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം;പതാക ഉയര്‍ന്നു

മലപ്പുറം:റമളാന്‍ 27ാം രാവായ ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി Read More …

പെണ്‍കുട്ടിയുടെ മരണം:ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

മലപ്പുറം-ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 19 ന് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചത്. ഈ സംഭവ വും Read More …