കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം നിലപാട് സ്വീകരിക്കുന്നു; ആരാപണങ്ങള്‍ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം നിലപാട് സ്വീകരിക്കുന്നുവെന്ന ആരാപണങ്ങളെ തളളി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വിശ്വാസമുളളവരായിരിക്കാന്‍ അവകാശമുണ്ടെന്നും മൃദു ഹിന്ദുത്വം എന്ന ആശയം തന്നെ തെറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്ഷേത്രങ്ങളില്‍ പോകരുതെന്ന് പറയാന്‍ വലതുപക്ഷത്തിന് എന്ത് അവകാശമാണ് ഉളളതെന്നും അദ്ദേഹം ചോദിച്ചു. ബുദ്ധനോടും, മഹാവീറിനോടും, ഗുരു നനാക്കിനോടും ക്ഷേത്രങ്ങളില്‍ പോകണമെന്ന് Read More …

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 19-കാരി അറസ്റ്റില്‍

ദില്ലി: സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി അറസ്റ്റില്‍. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടന്ന് മാസങ്ങള്‍ക്കു ശേഷമാണ് പത്തൊമ്ബതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ബലാത്സംഗത്തിന് ഇരയായ യുവതി അന്ന് പൊലീസില്‍ പരാതി നല്‍കിരുന്നുവെങ്കിലും Read More …

ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കക്കോടിയില്‍ താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദിപേഷ് ആണ് പിടിയിലായിരിക്കുന്നത്. മദ്യലഹരിയിലാണ് സംഘാടക സമിതിക്ക് തീ കൊളുത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജനുവരി 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി ചുമത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ബജറ്റിന് പുറത്തു നിന്നും പണം സമാഹരിക്കുവാനാണ് കിഫ്ബിയെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാന്‍ കോടതി അനുമതി നല്‍കി

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനെ ചോദ്യം ചെയ്‌ത് പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ വീട്ടില്‍ പ്രവേശനം അനുവദിച്ച്‌ കോടതി ഉത്തരവിട്ടു. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാലയം നിര്‍ദേശിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം Read More …

ഭൂമി കയ്യേേറ്റ കേസില്‍ ഹര്‍ജികള്‍ പിന്‍വലിച്ചു: തോമസ് ചാണ്ടിക്ക് 25,​000 രൂപ പിഴ വിധിച്ച്‌ ഹൈക്കോടതി

കൊച്ചി: ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നല്‍കിയ നാല് ഹര്‍ജികള്‍ പിന്‍വലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുള്ളവര്‍ക്ക് 25,000 രൂപ വീതം പിഴയടക്കണമെന്നും ഹൈക്കോടതി കോടതി വിധിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴയെന്നും കോടതി ചൂണ്ടിക്കാട്ടി. Read More …

കരിപ്പൂരിലേക്ക് ആദ്യ സര്‍വീസ് നടത്തിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക്

ദുബായ് ആസ്ഥാനമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാന കമ്ബനിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക് . ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും. 13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, Read More …

‘കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ വരും ഇടതു പിന്തുണ അനിവാര്യമാകും’ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും രാജ്യത്ത് രാഷ്ട്രീയ സഖ്യം വരികയെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവര്‍ക്ക് 225 സീറ്റ് വരയേ കിട്ടൂ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ സഖ്യസര്‍ക്കാരാകും അധികാരത്തില്‍ വരിക. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരായിരിക്കും അത്. ഏകകക്ഷി ഭരണത്തിന്റെ കാലം പോയി. Read More …