ലോകസമാധാനം : മാ​ന​വ സൗ​ഹാ​ര്‍​ദ രേ​ഖ​യി​ല്‍ മാ​ര്‍​പാ​പ്പ​യും ഗ്രാ​ന്‍​ഡ്​ ഇ​മാ​മും ഒ​പ്പു​വെ​ച്ചു

അ​ബുദാബി : ലോകമൊട്ടാകെ സ​മാ​ധാ​ന​വും മാ​ന​വ സാ​ഹോ​ദ​ര്യ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ക, പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള മാ​ന​വ സൗ​ഹാ​ര്‍​ദ രേ​ഖ​യി​ല്‍ ഫ്രാ​ന്‍​സി​സ്​ മാ​ര്‍​പാ​പ്പ​യും അ​ല്‍ അ​സ്​​ഹ​ര്‍ ഗ്രാ​ന്‍​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ല്‍ ത്വ​യ്യി​ബും ഒ​പ്പു​വെ​ച്ചു. തി​ങ്ക​ളാ​ഴ്​​ച അ​ബൂ​ദ​ബി ഫൗ​ണ്ടേ​ഴ്​​സ്​ മെ​മോ​റി​യ​ലി​ല്‍ മാ​ന​വ സൗ​ഹാ​ര്‍​ദ ആ​ഗോ​ള സ​മ്മേ​ള​ന​ത്തിന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ഇ​രു​വ​രും രേ​ഖ​യി​ല്‍ ഒ​പ്പി​ട്ട​ത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മ​ഹാ​സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​യി​ല്ല: പ്ര​കാ​ശ് കാ​രാ​ട്ട്

ക​ണ്ണൂ​ര്‍: ബി​ജെ​പി​ക്കെ​തി​രേ ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. ക​ണ്ണൂ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ധാ​ര​ണ​യാ​ണ് വേ​ണ്ട​ത്. ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്ക് എ​തി​രാ​യ നി​ല​പാ​ട് അ​ഴി​മ​തി​ക്ക് എ​തി​രാ​യു​ള്ള നി​ല​പാ​ടാ​ണ്. എ​ന്നാ​ല്‍, സി​ബി​ഐ​യെ രാ​ഷ്‌​ട്രീ​യ ആ‍​യു​ധ​മാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പു​ണ്ടെ​ന്നും പ്ര​കാ​ശ് Read More …

സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 24,880 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളയി സ്വര്‍ണ വിലയില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും,വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയത്. വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച്‌ മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ Read More …

ജെറ്റ് എയര്‍വേയ്സിന് ഭാഗ്യവുമായി ‘അവന്‍’ പറന്നെത്തി: ഇനി വച്ചടി വച്ചടി കയറ്റമെന്ന് സോഷ്യല്‍ മീഡിയ

മുംബയ്: വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റിനൊപ്പം ആരുമറിയാതെ ഒരു പുതിയ കക്ഷികൂടെ സ്ഥാനം ഉറപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി? ​ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ അനുവാദം കൂടാതെ കയറിക്കൂടിയ കക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777 എന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറിക്കൂടിയത് ഹൃദയാകാരമുള്ള മുഖവും ചാരനിറവുമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു. അനുവാദം ചോദിക്കാനൊന്നും കക്ഷിക്ക് സമയം Read More …

ശബരിമല യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് ഒരു കണക്കും പുറത്തുവിട്ടിട്ടില്ല: പത്മകുമാര്‍

 സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും Read More …

ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിക്കമെന്ന കുഞ്ഞനന്തന്‍റെ ഹ‍ര്‍ജി; വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിക്കമെന്നാവശ്യപ്പെട്ട് പ്രതി പി കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വെള്ളിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. കുഞ്ഞനന്തന്‍റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ, കേസ് പരിഗണിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ Read More …

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി

ലണ്ടന്‍: മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച്‌ ബ്രിട്ടണിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച്‌ എത്തിക്കാന്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി അനുവാദം നല്‍കി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ബ്രിട്ടണിലെ Read More …

കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും -മന്ത്രി ഇ.പി. ജയരാജന്‍

കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ യോഗ ഉള്‍പ്പെടെ എല്ലാ കായികപരിശീലനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക-യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഒരുക്കിയ ‘സ്‌പോര്‍ട്‌സ് ലൈഫ്’ ഫിറ്റ്‌നെസ് സെന്‍ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കായികമേഖലയില്‍ സജീവത Read More …