ടെലിഗ്രാം വഴി സാമ്ബത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്ബത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ രീതി Read More …

പൗരത്വ നിയമ ഭേദഗതി; കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍, നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. പ്രതിഷേധവുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം നല്‍കി. നേരത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട കേസുകളില്‍ അപേക്ഷകള്‍ Read More …

4866 കോടികൂടി കടമെടുക്കാന്‍ അനുമതി; കടമെടുപ്പ് വൈദ്യുത മേഖലയിലെ നഷ്ടം നികത്താന്‍

തിരുവനന്തപുരം : കേരളത്തിന് കൂടുതല്‍ കടമെടുപ്പിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 4866 കോടികൂടി കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വൈദ്യുത മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കാണ് കടമെടുപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസമാണ്. ഇതോടെ കേന്ദ്രം അനുമതി നല്‍കിയ 13608 കോടി രൂപയും കേരളത്തിന് കടമെടുക്കാനാകും. വൈദ്യുത മേഖലയിലെ നഷ്ടം Read More …

മോഷണം ആരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി

ബെംഗളൂരു: മോഷണമാരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി. കർണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്ബൂർ സ്വദേശിനി ദിവ്യ ബാർക്കർ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകർ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ Read More …

എയര്‍പ്പോര്‍ട്ടുകളില്‍നിന്ന് ടാക്സി പെര്‍മിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാല്‍ 5000 റിയാല്‍ പിഴ

ജിദ്ദ: രാജ്യത്തെ എയർപ്പോർട്ടുകളില്‍നിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാല്‍ 5000 റിയാല്‍ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. അനധികൃത ടാക്സികള്‍ക്കെതിരെ പിഴ ചുമത്തല്‍ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്താൻ താല്‍പര്യമുള്ളവർ അവരുടെ വാഹനങ്ങള്‍ ടാക്സി ലൈസൻസുള്ള കമ്ബനികളിലൊന്നിന് കീഴില്‍ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയില്‍നിന്ന് പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു. Read More …

വയനാട് ഗവ. മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം ;സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

വയനാട് ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി. സിക്കിള്‍സെല്‍ രോഗിയായതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് Read More …

വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ്; എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി

കൊച്ചി: വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തയാളുടെ എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി. കേരളാ ഹൈക്കോടതി അഭിഭാഷകനായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി മനു ജി രാജിന്റെ എന്റോള്‍മെന്റാണ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കിയത്. പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. മനു ജി രാജിനെതിരെ നേരത്തെ സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ Read More …

യുവതിയുടെ മൃതദേഹം പുഴയില്‍;ദേഹത്ത് പരിക്കുകള്‍, ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു Read More …