‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’; വി മുരളീധരന്‍ അന്ന് പറഞ്ഞത്‌

കൊച്ചി > രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച ബിജെപി നേതാവ് വി മുരളീധരന്റെ പഴയ വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു. ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ വി മുരളീധരന്‍ പറഞ്ഞത്. അന്ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത 2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ Read More …

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചുകിട്ടണം: മലവര്‍ഗ മഹാജനസംഘം

  പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചുകിട്ടണമെന്ന് മലവര്‍ഗ മഹാജനസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകരവിളക്ക് തെളിച്ചതിന്റെ യഥാര്‍ഥ അവകാശി മലയുള്ളാടര്‍ സമുദായത്തിനാണ്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാറും ദേവസ്വംബോര്‍ഡും തയാറാകണം. ശബരിമല ക്ഷേത്രത്തിനുസമീപം താമസിച്ച മലമ്ബണ്ടാരവിഭാഗത്തില്‍പെട്ട ആള്‍ക്കാര്‍ അവിടം ഉപേക്ഷിച്ച്‌ അട്ടത്തോട് കോളനിയിലാണ് താമസിക്കുന്നത്. നിജസ്ഥിതിയറിയാന്‍ കമ്മിഷന്‍ രൂപവത്കരിക്കണം. ഇതിനൊപ്പം ശബരിമലയോട് ചേര്‍ന്നുകിടക്കുന്ന തലപ്പാറമലക്കുള്ള സ്ഥാനം ലഭിക്കണം. Read More …

ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക് 1.45ന് ദേവസ്വം Read More …

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി

പമ്ബ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി. നാഗര്‍കോവിലിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഇരുമുടി നിറച്ചു കൊണ്ടായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ദിവങ്ങളിലേതിന് സമാനമായി കാര്യമായ തിരക്ക് ഇന്നും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭാഗീഗമായി നീക്കിയിട്ടുണ്ട്. വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാമെന്ന് പൊലീസ് അറിയിട്ടിട്ടുമുണ്ട്.

ഷാനവാസിന്‍റെ മൃതദേഹം ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും 12.30ന് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നോടെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു

തിരുവന്തപുരം: കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്നും ഒരു ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത Read More …

മകളെ പീഡിപ്പിച്ച പ്രതിയുടെ ജനനേന്ദ്രിയം ഛേദിച്ചു, സംഭവം പീരുമേട്ടില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ ജനനേന്ദ്രിയം ഛേദിച്ച നിലയില്‍ കണ്ടെത്തി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)​നെയാണ് സെല്ലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഇയാളെ ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സയ്‌ക്ക് വിധേയനാക്കിയ ഇയാള്‍ അപകട നില തരണം Read More …

നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന് മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. അക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.