സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാറ്റിന്റെ തീവ്രത മണിക്കൂറില്‍ Read More …

തൃപ്തി ദേശായിക്ക് പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നും, യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃപ്തി ദേശായിയെ പോലെയുള്ളവരുടെ പിന്നില്‍ ആരാണെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് Read More …

സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം: മുഖ്യമന്ത്രി അപലപിച്ചു

തിരുവനന്തപുരം :  എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി പ്രതിഷേധിച്ചു. ആര്‍എസ്‌എസിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതാണ് അക്രമത്തിന് കാരണമെന്ന് വ്യക്തമാണ്. എതിര്‍ക്കുന്നവരെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ആര്‍എസ്‌എസ് രീതിയാണ് ഇവിടെയും കണ്ടത്. സംസ്‌കൃത സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയുടെ Read More …

ശബരിമലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ട:ശബരിമലയില്‍ ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 22ന് രാത്രി വരെയാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാന്‍ ഇരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശബരിമലയിലും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹമാണ് Read More …

യുവതികളെ ശബരിമലയില്‍ എത്തിച്ച്‌ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച്‌ കഴിഞ്ഞു,​ നമുക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രം: സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച്‌ ശബരിമലയില്‍ എത്തിച്ച്‌ ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ അപകടകരമായ നിലപാട് എടുത്തു കഴിഞ്ഞിരിക്കുന്നു. വിശ്വാസികള്‍ക്ക് രണ്ട് മാര്‍ഗമാണുള്ളത്. ഒന്നുകില്‍ ആചാരലംഘനത്തിന് കൂട്ടു നില്‍ക്കുകയോ അല്ലെങ്കില്‍ Read More …

ദുബൈയില്‍ റസ്‌റ്റോറന്റിലേക്ക് സ്ത്രീ- പുരുഷ വെയിറ്റര്‍ നിയമനം

ദുബൈ:  ദുബൈയിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് സ്ത്രീ, പുരുഷ വെയിറ്റര്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം ഈ മാസം 19 ന് അകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2329440/41/42/43/45

റഫേല്‍ അഴിമതി: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം – സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി :  റഫേല്‍ ഇടപാട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി തെളിഞ്ഞിരിക്കുകയാണ്, പൊതുപണം ഉപയോഗിച്ചുള്ള ഇടപാടിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും യെച്ചൂരി പറഞ്ഞു. നോട്ട് നിരോധനം പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിന് ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ലെന്നും തന്റേ ഫെസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍.ഡി.എഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി Read More …