സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പി

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ Read More …

മകന്‍ അച്ഛനെ വെട്ടിക്കൊന്നു

ചെര്‍പ്പുളശ്ശേരി ചളവറയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.ചളവറ ചെറായി കറുപ്പനാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.മദ്യപിച്ചെത്തിയ മകന്‍ സുഭാഷ് അച്ഛനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.ഇതിന് പിന്നാലെ മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം.

ഗസ്സയില്‍ വെടിനിര്‍ത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം: ബൈഡന്‍

ഗസ്സയില്‍ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകള്‍ തുടരാൻ ബൈഡന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തല്‍ കരാറിന് മുമ്ബ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാല്‍ ആയിരങ്ങള്‍ മരിക്കുമെന്ന് യു.എൻ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി. കൈറോയില്‍ തുടരുന്ന മധ്യസ്ഥ ചർച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം Read More …

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന സര്‍ക്കാരിന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം Read More …

എസ്‌എഫ്‌ഐയുടെ കൊടുംക്രൂരത; സിദ്ധാര്‍ത്ഥിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ സുപ്രധാന തെളിവുകള്‍ കണ്ടെത്തി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ നിർണായക തെളിവുകള്‍ കണ്ടെത്തി. കേസിലെ മുഖ്യ പ്രതിയായ സിൻജോ ജോണ്‍സണിനെ കോളേജ് ക്യാമ്ബസിലെ ഹോസ്റ്റല്‍ മുറിയിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകള്‍ കണ്ടെത്തിയത്. സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ അന്വേഷണ സംഘം കണ്ടെത്തി. മർദ്ദിക്കാൻ ഉപയോഗിച്ച ഒയർ, ചെരുപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. ഹോസ്റ്റലിലെ Read More …

ശമ്ബള പ്രതിസന്ധി: നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ശമ്ബള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. ശമ്ബള വിതരണം ആരംഭിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്താനാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്ബളം അടിയന്തരമായി നല്‍കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. വിഷയത്തെ രാഷ്ട്രീയായുധമാക്കി നിലപാട് കടുപ്പിക്കാനും ആലോചനയുണ്ട്. സെക്രട്ടേറിയറ്റ് ആക്ഷന്‍ Read More …

സിദ്ധാര്‍ത്ഥിന്റെ മരണം: പ്രതികള്‍ക്കൊപ്പം കോടതിയില്‍ കയറിയ സിപിഎം നേതാവിനെ ജഡ്ജി ഇറക്കിവിട്ടു

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്‌ട്രേറ്റ് ഇറക്കിവിട്ടെന്ന് വിവരം. ബുധനാഴ്ച അറസ്റ്റിലായ ആറുപേരെ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. മജിസ്‌ട്രേറ്റ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൊലീസിനും പ്രതികള്‍ക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാര്‍ വിലക്കിയെങ്കിലും ഇയാള്‍ പിന്‍വാങ്ങിയില്ല.ആരാണ് തടയാന്‍ എന്ന് ജീവനക്കാരോട് കയര്‍ത്ത് Read More …

‘ഇന്‍തിഫാദ എന്ന പദത്തിന് തീവ്രവാദവുമായി ബന്ധം, പേര് മാറ്റണം’; കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേരിനെതിരെ ഹര്‍ജി

കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’യെ ചൊല്ലി വിവാദം. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്.7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് ‘ഇന്‍തിഫാദ’ എന്ന പേരിട്ടത്. പേരിട്ടതിനെ Read More …