അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി

ന്യൂഡല്‍ഹി : അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീം കേടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഘില ഭാരതീയ ഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്.

സന്നിധാനത്ത് വനിതാ പൊലീസുകാരുടെ ജനനതീയതി പരിശോധിച്ചുവെന്ന് വത്സന്‍ തില്ലങ്കേരി

വെളിപ്പെടുത്തലുമായി വത്സന്‍ തില്ലങ്കേരി രംഗത്ത്. സന്നിധാനത്ത് വനിതാ പൊലീസുകാരുടെ ജനനതീയതി പരിശോധിച്ചെന്നാണ് വെളിപ്പെടുത്തല്‍. മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്തിര ആട്ട വിശേഷത്തിന് എത്തിയപ്പോഴാണ് സ്ത്രീകളുടെ പ്രായം പരിശോധിച്ചത്.

ശബരിമല യുവതീപ്രവേശനം; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ സമയക്രമീകരണവും മാധ്യമങ്ങളെ തടഞ്ഞതും ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനയ്‌ക്കെത്തും. ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് ടിആര്‍ രമേശ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി Read More …

ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമലയിയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ വിലയിരുത്തലിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും . നാളെ പമ്ബയിലേക്ക് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി രമേശ് ചെന്നിത്തല സന്ദര്‍ശനത്തിനായി എത്തും . ശബരിമലയില്‍ അവലോകനയോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുകയും ചെയ്യും . നാളെ രാവിലെ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തില്‍ ആണ് അവലോകന Read More …

വാഹനങ്ങള്‍ക്ക് മാത്രമല്ല തീര്‍ത്ഥാടകരെയും പാസ് നല്‍കിയെ കടത്തി വിടൂ, കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്

പത്തനംതിട്ട: മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്നോടിയായി വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കാനുള്ള അലോചനയിലാണ് പൊലീസ്. എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് Read More …

നീതി തേടി കുടുംബം; സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി ഉപവാസ സമരമിരിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി ഉപവാസ സമരമിരിക്കാന്‍ ഒരുങ്ങുന്നു. നാളെയാണ് ഉപവാസ വിജി ഉപവാസ സമരമിരിക്കുക. വാക്കുതര്‍ക്കത്തിനിടെ വാഹനത്തിന്റെ മുമ്ബിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാറാണ് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കല്ലറയിലെ കുടുംബ വീട്ടിലാണ് കാര്‍ ഉള്ളത്. കല്ലമ്ബലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് Read More …

മലപ്പുറത്ത് ബസ് മറിഞ്ഞ് ഒമ്ബത് പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ബസ് മറിഞ്ഞ് ഒമ്ബത് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് കിതയ്ക്കുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ കൂടെ സ്വന്തം ഗ്രൗണ്ടില്‍ പതറുകയാണ്. ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് കേരളം പിറകിലാണ്. കളിയുടെ തുടക്കത്തില്‍ 11ആം മിനുട്ടില്‍ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പര്‍ താരം കോറോ തന്നെ ആയിരുന്നു ഗോളുമായി എത്തിയത്. അഹ്മദ് Read More …