പി എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച്‌ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ: പി എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തന്മാരൊടൊപ്പമാണ് എന്നു പറഞ്ഞ് ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയാണ്. അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ ബി.ജെ.പി നിലപാട് ശരിയല്ലെന്നും സംശായാസ്പദമാണെന്നും കോണ്‍ഗ്രസാണ് ആദ്യം പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ശ്രീധരന്‍പിള്ള നീലത്തില്‍ Read More …

ലോകാവസാനം വരെ ‘രാമക്ഷേത്രം തട്ടിപ്പ്’ തുടരുമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിതേ ഒക്കൂ എന്നാണ് ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്നുള്ള തട്ടിപ്പ് ആണ് ഇവര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം. ലോകാവസാനം വരെ ഈ തട്ടിപ്പ് തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ: Read More …

ശബരിമല: ക്ഷേത്ര നടത്തിപ്പില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഹൈക്കോടതി. അതേസമയം ക്രമാസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. സന്നിദാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. മാത്രമല്ല സര്‍ക്കാര്‍ ദേവസ്വം Read More …

ശ്രീധരന്‍പിള്ളയെ വെട്ടിലാക്കി തന്ത്രി കണ്ഠര് രാജീവര്; നിയമോപദേശം തേടിയിട്ടില്ല, ക്ഷോഭത്തോടെ തന്ത്രി…

ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വെട്ടിലായി ബിജെപി പിഎസ് ശ്രീധരന്‍ പിള്ള. “തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. Read More …

ശ്രീധരന്‍ പിള്ളയുടേത് ആപത്കരമായ പ്രസംഗം; കേസെടുക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം ആപത്കരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീധരന്‍ പിള്ള ബോധപൂര്‍വം നടത്തിയ പ്രസംഗമാണിത്. ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സത്യമാണെന്ന് ശ്രീധരന്‍ പിള്ളയുടെ പ്രംസംഗം വ്യക്തമാക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത് ബിജെപി Read More …

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ ശബരിമല വിഷയത്തിലെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ ശബരിമലയിലെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ നടന്ന അതിക്രമവും പ്രതിഷേധങ്ങളും സംഘപരിവാര്‍ നടത്തുന്ന മുതലെടുപ്പാണെന്ന് സര്‍ക്കാരും ഇടത് പാര്‍ട്ടികളും പറഞ്ഞപ്പോള്‍ ചിലരെങ്കിലും വിശ്വാസിച്ചില്ല. എന്നാല്‍ ശ്രീധരന്‍പിള്ള തന്നെ ഇക്കാര്യംതുറന്ന് പറഞ്ഞതോടെ സംഘപരിവാര്‍ അജണ്ട പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെയും വിശ്വാസികളെയും ഏതറ്റം Read More …

ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ യുവതി പമ്ബയില്‍

പത്തനംതിട്ട: ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്ബയില്‍. ചേര്‍ത്തല സ്വദേശി ഇരുപത്തഞ്ചുകാരിയായ അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് പമ്ബയില്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് അഞ്ചു ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്.

കലാപശ്രമത്തിനു ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രാഷ്ട്രീയ നെറികേട് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ അജന്‍ഡയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ശ്രീധരന്‍ പിള്ളയുടേത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി Read More …