വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടില്‍ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോയതായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ Read More …

ഉദയനിധിയുടെ സുരക്ഷ ശക്തമാക്കി

ചെന്നൈ/കോയന്പത്തുര്‍: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തെത്തുടര്‍ന്നുള്ള എതിര്‍പ്പ് ശക്തമായതോടെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ സുരക്ഷ ശക്തമാക്കി. ഉദയനിധി സ്റ്റാലിന്‍റെ തലയറത്താല്‍ 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവച്ചിരുന്നു. ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഒരു സന്യാസിയുടെ കൈവശം Read More …

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലെങ്കില്‍ അടച്ചുപൂട്ടും; 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം Read More …

‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്‌’; നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച്‌ ഇന്തോനേഷ്യ

ഡല്‍ഹി: 20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ക്ഷണപത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഇന്തോനേഷ്യ നല്‍കിയ വിശേഷണം ശ്രദ്ധ നേടുന്നു. ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്നാണ് ക്ഷണപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയിലേയ്‌ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തില്‍ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്ന് പരാമര്‍ശിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുമ്ബോഴാണ് Read More …

അക്കൗണ്ട് ഉടമകള്‍ അനന്തരാവകാശികളെ നിര്‍ബന്ധമായും നോമിനേറ്റ് ചെയ്യണം: ധനമന്ത്രി

മുംബൈ: ഉപഭോക്താക്കള്‍ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവകാശികളില്ലാത്ത പണം കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെയാവുമെന്ന് ധനമന്ത്രി പറഞ്ഞു. ഭാവിയെക്കൂടി കണ്ടുകൊണ്ടാവണം ഉപഭോക്താക്കളുമായി ഇടപെടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അവകാശികളുടെ പേരും വിലാസവും ഉറപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. Read More …

10 വയസ്സുകാരിയെ പീഡിപ്പിച്ച 47കാരന് എട്ട് വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 47കാരന് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി എട്ട് വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. മൊറയൂര്‍ വാലഞ്ചേരി ചക്കുതൊടിക വീട്ടില്‍ സൈതലവിയെയാണ് ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴതുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. 2020 ഏപ്രിലിലായിരുന്നു സംഭവം. വാടകക്വാര്‍ട്ടേഴ്‌സിന്റെ ഉടമയാണ് പ്രതി. കൊണ്ടോട്ടി എസ്.ഐയായിരുന്ന Read More …

റിസര്‍വേഷൻ സ്വിഫ്റ്റിലേക്ക് ഷിഫ്റ്റ്; പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ഉള്‍പ്പെടെ സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റിയത് നിയമവിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ അനുകൂല സംഘടനയായ റ്റിഡിഎഫിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ. കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ ബസ് റിസര്‍വേഷൻ സ്വതന്ത്ര കന്പനിയുടെ വെബ്സൈറ്റിലേക്ക് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റുന്നതെന്നു Read More …

എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരൻ അറസ്റ്റില്‍

ട്രെയിനിയായ എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപേല്‍ ഓഗ്രേയാണ് (25) മരിച്ചത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. അന്ധേരിയിലെ ഫ്‌ലാറ്റില്‍ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് പോയിരുന്നു. സംഭവത്തില്‍ കേസ് എടുത്തതായും കൊലയാളിയെ കണ്ടെത്താന്‍ Read More …